രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കുന്നു. ഇത്തവണ പൂനെയിലാണ് ആഘോഷം. 1949 മുതൽ രാജ്യം കരസേനാ ദിനം ആഘോഷിക്കാന് തുടങ്ങിയെങ്കിലും ഡല്‍ഹിക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. ആഘോഷത്തിന്റെ ഭാഗമായ പരേഡിൽ കരസേനയുടെ ആറ് വിഭാഗങ്ങൾ അണിനിരക്കും. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെൻ്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷത്തിന്റെ മറ്റൊരു ആകർഷണമാണ്. നേപ്പാള്‍ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങിൽ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് ചടങ്ങിലെ മുഖ്യാതിഥി. കരസേന ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആയുധ പ്രദർശനം സംഘടിപ്പിച്ചു. നിങ്ങളുടെ സൈന്യത്തെ അറിയുക പദ്ധതിയുടെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രമായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. യുദ്ധ സാമഗ്രികളുടെ പ്രദർശനം കൂടാതെ, ഇന്ത്യൻ ആർമിയുടെ പൈപ്പ് ബാൻഡിൻ്റെ പ്രകടനവും പ്രദർശനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യൻ സൈന്യത്തെ കുറിച്ച് പൗരന്മാരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം. കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേർ പ്രദർശനം കാണാനെത്തി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്