ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയില് പട്ടികവര്ഗ്ഗക്കാരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആര്.എ.എസ് ഘടക പദ്ധതിയില് ഒരു യൂണിറ്റും ബയോഫ്ളോക് ഘടക പദ്ധതിയില് രണ്ടുയൂണിറ്റുകളിലേക്കുമാണ് പട്ടികവര്ഗ്ഗ വിഭാഗത്തില് ഉള്പ്പെട്ടെ മത്സ്യകര്ഷകരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 7.5 ലക്ഷം രൂപ പദ്ധതി ചെലവ് വകയിരുത്തിയിട്ടുള്ള പദ്ധതികള്ക്ക് 4.5 ലക്ഷം രൂപ സബ്സിഡി നല്കും. അപേക്ഷകള് ജനുവരി 22 ന് വൈകീട്ട് 5 നകം പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര് ഓഫീസില് ലഭിക്കണം. ഫോണ് 9446809539

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







