സംസ്ഥാന ഐ.ടി മിഷന്‍ വിവരസാങ്കേതിക വിദ്യാ സംരംഭം അക്ഷയ പദ്ധതിയില്‍ വയനാട് ജില്ലയില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മൈലമ്പാടി, പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള മുട്ടില്‍ 2 ലൊക്കേഷനുകളിലേക്ക് പ്രത്യേക വിജ്ഞാപന പ്രകാരം അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ 18 വയസ്സുമുതല്‍ 50 വയസ്സ് വരെ പ്രായ പരിധിയിലുള്ള പ്രിഡിഗ്രി അല്ലെങ്കില്‍ പ്ലസ്ടു അടിസ്ഥാനയോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനുവുമുളളവരായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജനുവരി 16 മുതല്‍ ഫെബ്രുവരി 1 വൈകീട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്നതും ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നുള്ളതുമായ 750 രൂപയുടെ ഡി.ഡി യും സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ഫെബ്രുവരി 1 ന് വൈകീട്ട് 5 വരെ തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കണം. www.akshaya.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ഫോണ്‍ 04936 206265

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്