കുടുംബശ്രീ ജില്ലാമിഷന്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തരിയോട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.പിസി വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കി. കുട്ടികളിലെ മാനസിക-വൈകാരിക പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാന്‍ പ്രായോഗിക പരിചരണം മാര്‍ഗങ്ങള്‍ സംബന്ധിച്ച് ക്ലാസില്‍ സംസാരിച്ചു. ജെന്‍ഡര്‍ സ്‌നേഹിത പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കി. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ബിന്ദു വര്‍ഗീസ് അധ്യക്ഷയായ പരിപാടിയില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരായ കെ.പി ബബിത, മിനിമോള്‍, ഉണ്ണിമായ, എഫ്.എന്‍.എച്ച് ഡബ്ല്യൂ.ആര്‍.പി ലിജിമോള്‍ എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ഓഫീസര്‍-ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവതാലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് ഡി.ഡി.ടി/ ബി.എസ്







