കൽപ്പറ്റ : ജംഇയ്യത്തുൽ ഉലമാ ഹിന്ദ് വയനാട് ദുരന്തബാധിതർക്കായ് നിർമ്മിച്ചു നൽകിയ 11 വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി.ജംഇയ്യത്തുൽ ഉലമാ ഹിന്ദ് ദേശീയ സിക്രട്ടറി മൗലാനാ ഹകീമുദ്ധീൻ ഖാസിമി താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പദ്ധതി പ്രദേശത്ത് വൃക്ഷ തൈകൾ നടാനും അദ്ദേഹം നേതൃത്വം നൽകി.
നെല്ലിമാളത്ത് ജംഇയ്യത്ത് നിർമ്മിക്കുന്ന മസ്ജിദ് ഉൾപ്പെടെയുള്ള സാംസ്കാരിക കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനവും മൗലാന നിർവ്വഹിച്ചു.
ചടങ്ങിൽ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന പ്രസിഡണ്ട് മൗലാനാ മുഹമ്മദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.
നൗഫൽ കൗസരി,ഗഫൂർ വെണ്ണിയോട് തുടങ്ങിയവർ സംസാരിച്ചു.

പതിനാറ്കാരന് കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവം; രണ്ടാമനെ അറസ്റ്റ് ചെയ്തു.
കൽപ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരുത്തനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ







