കൽപ്പറ്റ: ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്ഷീരകർഷകർ ഉൾപ്പെടെയുള്ള കർഷക ജനവിഭാഗങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനും എന്ന പേരിൽ സിപിഎം നടത്തിവന്ന ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം നേതൃത്വത്തിനെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ:ടി സിദ്ദിഖ് എംഎൽഎ. യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷനും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മഗിരി ജീവനക്കാർ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനും ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചു എന്നുള്ള ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. സർവീസ് ബാങ്കുകളിൽ പണം നിക്ഷേപിച്ച നിക്ഷേപകരുടെ അനുമതിയില്ലാതെ പണം ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് നിക്ഷേപിച്ചു എന്നതും, സാധാരണക്കാരായ ഒരുപാട് പാവങ്ങളുടെ നിക്ഷേപം സ്വീകരിച്ച് മടക്കി കൊടുക്കാത്തതും ആയിരുന്നു ബ്രഹ്മഗിരിയുടെ പേരിൽ ആദ്യം വന്ന ആരോപണങ്ങൾ എങ്കിൽ ഇപ്പോൾ പുറത്തുവരുന്നത് രാജ്യദ്രോഹ കുറ്റമാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങളിലും അകാരണമായും നിരന്തരം പത്രസമ്മേളനങ്ങൾ നടത്തുന്ന സിപിഎം ജില്ലാ സെക്രട്ടറിയും പാർട്ടിയും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാവാത്തത് മടിയിൽ കനം ഉള്ളതുകൊണ്ടാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി ഹംസ അധ്യക്ഷൻ ആയിരുന്നു.ഡി സി സി പ്രസിഡന്റ് അഡ്വക്കറ്റ് ടി ജെ ഐസക്,യൂ ഡി എ ഫ് നിയോജക മണ്ഡലം കൺവീനർ പി പി ആലി,യൂ ഡി എ ഫ് നേതാക്കളായ പി കെ അബുബക്കർ,യഹ്‌യാ ഖാൻ തലക്കൽ,വി എ മജീദ്,കെ വി പോക്കർ ഹാജി,സലീം മേമന,ബി സുരേഷ് ബാബു,പോൾസൺ കൂവക്കൽ, ഹാരിസ് കണ്ടിയൻ,പി കെ അബ്ദുറഹിമാൻ,നജീബ് കരണി,ബിനു തോമസ്,ശോഭന കുമാരി,കെ കെ ഹനീഫ,അലവി വടക്കേതിൽ,ഗിരീഷ് കൽപ്പറ്റ,ജോസുട്ടി പടിഞ്ഞാറത്തറ,സുരേഷ് ബാബു വാളാൽ,എം പി നവാസ്,സി എ അരുൺദേവ്,ഹർഷൽ കോന്നാടൻ തുടങ്ങിയവർ സംസാരിച്ചു

പതിനാറ്കാരന് കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവം; രണ്ടാമനെ അറസ്റ്റ് ചെയ്തു.
കൽപ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരുത്തനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ







