ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല കിഡ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 50 പോയിന്റ് നേടി സുല്‍ത്താന്‍ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ജേതാക്കളായി. പനമരം ക്രസ്‌പോ സ്‌പോര്‍ട്‌സ് അക്കാദമി രണ്ടാം സ്ഥാനവും മീനങ്ങാടി അത്‌ലറ്റിക് അക്കാദമി മൂന്നാം സ്ഥാനവും നേടി. ചാമ്പ്യന്‍ഷിപ്പില്‍ മൂന്നൂറോളം കായിക പ്രതിഭകള്‍ പങ്കെടുത്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.നുസ്രത്ത് ഉദ്ഘാടനം ചെയ്തു. സജി ചങ്ങനാമഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബേബിവര്‍ഗ്ഗീസ്, പഞ്ചായത്ത് അംഗങ്ങളായ എ.പി.ലൗസണ്‍, ശാന്തി സുനില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ,ഡി.ജോണ്‍, എന്‍.സി.സാജിദ്, സജീഷ് മാത്യു, മെഹര്‍ബാന്‍ മുഹമ്മദ്, എം.ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു. അത്‌ലററിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍