മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ് ടെക്നീഷ്യന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്ങ് തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഐ.ടി.ഐ, വി.എച്ച്.എസ്.സി, ടി.എച്ച്.എസ്.എല്‍.എല്‍.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജനുവരി 17 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 282095, 9400006454

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







