വടുവൻചാൽ:
മൂപ്പയ്നാട് ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് മൂപ്പയ്നാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുവഞ്ചാൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പ്രതിഷേധയോഗം കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് അനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ബി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കണ്ടത്തിൽ ജോസ്, മുഹമ്മദ് ബാവ, ഉണികാട് ബാലൻ,ആർ ഉണ്ണികൃഷ്ണൻ,ആർ യമുന,അജിത ചന്ദ്രൻ, ദീപ ശശികുമാർ, എം ഉണ്ണികൃഷ്ണൻ,ജിനീഷ് വർഗീസ്,സാജൻ മാത്യു, ആസിഫ് മുഹമ്മദ്,കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്