രാജ്യം ഇന്ന് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ

ഇന്ത്യ ഇന്ന് എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. ഈ ദിനം ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നതിന്റെ ആവശ്യം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26-ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിന്റെ ചരിത്രം മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലം മുതലുള്ള ചരിത്രം അറിയേണ്ടതാണ്. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ അന്ന് സ്വന്തമായി നിയമങ്ങളോ ഭരണഘടനയോ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. ആദ്യത്തെ കുറച്ച്‌ വർഷങ്ങളില്‍, രാജ്യം ബ്രിട്ടീഷ് നിയമങ്ങളായിരുന്നു പിന്തുടർന്നിരുന്നത്. അപ്പോഴാണ് ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആവശ്യം മുന്നോട്ട് വന്നത്. വർഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടന ഭരണഘടനാ അസംബ്ലി അംഗീകരിച്ചു.ഡോ: ബി.ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് രാജ്യത്തിനായി ഭരണഘടന തയ്യാറാക്കിയത്. എന്നാല്‍ ഇത് ഉടനടി പ്രാബല്യത്തില്‍ വന്നില്ല, പിന്നീട് 1950 ജനുവരി 26-നാണ് ഇന്ത്യ ഔദ്യോഗിക റിപ്പബ്ലിക്കായി മാറിയതും ഇന്ത്യൻ ഭരണഘടന നിലവില്‍ വരുന്നതും. അന്നുമുതല്‍ ജനുവരി 26 റിപ്പബ്ലിക് ദിനമായി നമ്മള്‍ ഭാരതീയർ ആഘോഷിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ജവഹർലാല്‍ നെഹ്‌റു ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് പൂർണ സ്വരാജ് എന്നൊരു പ്രസ്ഥാനം പ്രഖ്യാപിക്കുകയും പിന്നീടിത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇങ്ങനെയൊരു പ്രത്യേകതയുള്ള ദിനമായതിനാലാണ് റിപ്പബ്ലിക്ക് ദിനം ആചരിക്കാൻ ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയിലാണ് ആഘോഷപൂർണ്ണമായ റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വർഷവും, റിപ്പബ്ലിക് ദിന പരേഡിനായി ആയിരക്കണക്കിന് ആളുകളാണ് ഡല്‍ഹിയിലെ രാജ്പഥില്‍ ഒത്തുകൂടുന്നത്. ഇത് ഇന്ത്യൻ സംസ്കാരത്തിൻ്റെയും സൈനിക ശക്തിയുടെയും, ഐക്യത്തിൻ്റെയും ഒത്തുചേരല്‍ കൂടിയാണ്. ദേശീയ ഗാനത്തിന്റെ അകമ്പടിയില്‍ രാഷ്‌ട്രപതി പതാക ഉയർത്തുന്നതോടെയാണ് ആഘോഷം ആരംഭിക്കുന്നത്. തുടർന്ന് ഓരോ സംസ്ഥാനത്തുനിന്നുമുള്ള സൈനിക യൂണിറ്റുകള്‍, പോലീസ് സേനകള്‍, അണിനിരക്കുന്ന മാർച്ച്‌-പാസ്റ്റ്. ഇതിനൊപ്പം പരേഡില്‍ ഇന്ത്യൻ സൈന്യത്തിന്റെ ടാങ്കുകളും മിസൈലുകളും ഫൈറ്റർ ജെറ്റുകളും ചേർന്ന വിസ്മയകരമായ പ്രകടനവുമുണ്ട്. അതിർത്തികള്‍ സംരക്ഷിക്കാനുള്ള സൈന്യത്തിന്റെ സന്നദ്ധതയുടെയും പ്രതിബദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ ശക്തിപ്രകടനം. സമൂഹത്തിനും രാജ്യത്തിനും സംഭാവനകള്‍ നല്‍കിയ പൗരന്മാരെ ആദരിക്കുന്നതിനായി റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി ഗാലൻട്രി അവാർഡുകളും നല്‍കുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ കുട്ടികളും കലാകാരന്മാരും അവതരിപ്പിക്കുന്ന സാംസ്‌കാരിക പ്രകടനവും വ്യോമസേനയുടെ മനോഹര ആകാശ ദൃശ്യവും ഈ ദിനത്തിന് മാറ്റ് കൂട്ടുന്നു.

വൈവിധ്യമാർന്ന ഭാഷകള്‍, സംസ്കാരങ്ങള്‍, മതങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ഒത്തുചേർന്ന രാജ്യമാണ് നമ്മുടേത്. റിപ്പബ്ലിക് ദിനം എല്ലാ ഇന്ത്യക്കാർക്കും തങ്ങളുടെ രാഷ്ട്രത്തിനെ ഓർത്ത് അഭിമാനിക്കാനുമുള്ള നിമിഷമാണ്. ദേശീയഗാനത്തോടെ ത്രിവർണ പതാക കാറ്റില്‍ പറന്നുയരുന്ന കാഴ്ച, സൈനികരുടെയും , വ്യോമസേനയുടെയും പ്രകടനം ഇവയെല്ലാം ദേശസ്നേഹവും, അഭിമാനവുമാണ് ഓരോ ഇന്ത്യക്കാരനിലും ഉണ്ടാക്കുന്നത് .നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ ഈ ആഘോഷത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, സൈനികർ ഉള്‍പ്പടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഓരോരുത്തരെയും നമ്മള്‍ ഓർമ്മിക്കുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.