പടിഞ്ഞാറത്തറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റ് വ്യാപാരോത്സവം മെഗാ നറുക്കെടുപ്പും മ്യൂസിക്കല്‍ നൈറ്റും ഇന്ന് വൈകുന്നേരം 5 മണി മുതല്‍ പടിഞ്ഞാറത്തറ ബസ്‌സ്റ്റാന്റില്‍ വെച്ച് നടക്കും. 2024 നവംബര്‍ 4 മുതല്‍ 2025 ജനുവരി 26 വരെ നീണ്ടുനിന്ന വ്യാപാരോത്സവത്തില്‍ നിന്നും ലഭിച്ച കൂപ്പണിലൂടെ നറുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് സ്കൂട്ടി സമ്മാനമായി ലഭിക്കും. കൂടാതെ സ്മാര്‍ട്ട് ടി.വി, മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗോള്‍ഡ് കോയിന്‍, മിക്സി തുടങ്ങി ഒട്ടനേകം സമ്മാനങ്ങളുടെ നറുക്കെടുപ്പും ഉണ്ടായിരിക്കും. പരിപാടിയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ദീഖ് ഉദ്ഘാടനം നിര്‍വ്വഹിക്കും. KVVES ജില്ലാ പ്രസിഡണ്ട്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കലാ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി മെഗാ മ്യൂസിക്കല്‍ ഈവന്റും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍