മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ ഉപകരണങ്ങളുടെ എക്സിബിഷൻ ശ്രദ്ധേയമായി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വെന്റിലേറ്റർ, ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങൾ, ഇ.ഇ.ജി, ഇ.സി.ജി, എം.ആർ.ഐ, എക്സ്-റേ തുടങ്ങിയ വിവിധ തരം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയത്. ഇത്തരം ബയോമെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗവും പ്രവർത്തനങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുക എന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യം.
ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ലിഡാ ആന്റണി, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ, ചീഫ് ജനറൽ അഡ്മിനിസ്ട്രേഷൻ സൂപ്പി കല്ലങ്കോടൻ ബയോമെഡിക്കൽ വിഭാഗം ഡെപ്യൂട്ടി മാനേജർ യാസിർ എന്നിവർ സന്നിഹിതരായിരുന്നു.

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.
കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,







