കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.

കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ , ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ എന്നിവ പരിചയപ്പെടുത്തുകയും ചെറിയ ആനിമേഷൻ സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത കുട്ടികൾക്കെല്ലാവര്‍ക്കും ഇത് ഒരു പുതിയ അനുഭവമായി മാറി. തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഉഷ കുനിയില്‍, ലിറ്റിൽകൈറ്റ്സ് മെന്റര്‍മാരായ ശ്രീജ, ജിനി , കായികാധ്യാപിക ബിന്ദു, ലൗ ഷോർ സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത വർക്കി എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. സ്കൂൾ സ്റ്റാഫ് ,രക്ഷിതാക്കൾ, സ്കൂൾ മാനേജ്മെൻ്റ് അംഗങ്ങൾ എന്നിവരും പരിശീലന പരിപാടികൾക്ക് പിന്തുണ നൽകി.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ

വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ

വാണിജ് ഗ്യാസ് പ്രതിസന്ധി തീർക്കാൻ ഇടപെടലുകൾ നടത്തണം : പ്രവാസി കോൺഗ്രസ്

വാണിജ്യ ഗ്യാസിന്റെ ലഭ്യത കുറവ് മൂലം ചെറുകിട വൻകിട ഹോട്ടലുകളും ടി ഷോപ്പുകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്,മാത്രവുമല്ല ഭക്ഷണം കിട്ടാത്തത് മൂലം

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ഇറാനില്‍ നിന്ന് എല്‍പിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പല്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരെയടക്കം പലരെയും ബാധിക്കുന്ന പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഹൃദയ സംവിധാനത്തില്‍ തകരാറുണ്ടെങ്കില്‍ ഹാര്‍ട്ട് ബ്ലോക്ക് സംഭവിക്കുന്നു.ഹാര്‍ട്ട് ബ്ലോക്ക് ഉണ്ടാകുമ്പോള്‍ അറ്റാക്കും പിന്നെ ഹാര്‍ട്ട് ഫെയിലിയറും ഉണ്ടാകുന്നു. ഹൃദയമിടിപ്പിന്റെ സിഗ്നല്‍ ഹൃദയത്തിന്റെ മുകള്‍

ലോക ക്ഷയരോഗ ദിനം ആചരിച്ചു.

ക്ഷയ രോഗത്തിനെതിരെ ജനങ്ങളുടെ കൂട്ടായ കരുത്തിന് ആഹ്വാനം ചെയ്ത് ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ ടിബി കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ദിനാചരണ പരിപാടി അസിസ്റ്റൻ്റ് കളക്ടർ

എം.കെ രാജേന്ദ്രന് ഡോക്റ്ററേറ്റ്

ബത്തേരി: കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളേജിൽ നിന്നും ഡോ:ടി. ജുബൈർ കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് എം.കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.