വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ കഴിയാത്ത തരത്തിൽ ആശവിനിമയം നടത്താനുള്ള സംവിധാനം 2026 പകുതിയോടെ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. യൂസർനെയിം കൊണ്ടുവരുന്നത് പ്രൈവസി ഫീച്ചറിലെ ഒരു ഓപ്ഷനായിട്ടാണ്. ഫോൺ നമ്പറുകൾ പൂർണമായി ഒഴിവാക്കാനും വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നില്ല. ഇതിനൊപ്പം തന്നെ മറ്റൊരു അപ്പ്‌ഡേറ്റിന്റെ വിവരവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ആൻഡ്രോയിഡിന്റെ വാട്‌സ്ആപ്പ് ബീറ്റാ 2.25.22.13 അപ്പ്‌ഡേറ്റിൽ ഗസ്റ്റ് ചാറ്റ് എന്നൊരു ഫീച്ചറിനെ കുറിച്ചാണ് പറയുന്നത്. ഈ ഫീച്ചർ അതിന്റെ വികസന പാതയിലാണ്. വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്ത ആളുകളുമായി യൂസർമാർക്ക് ആശയവിനിമയം നടത്താൻ അവസരം നൽകുന്ന ഒരു അപ്പ്‌ഡേറ്റാണിത്. തേഡ് പാർട്ടി ചാറ്റുകൾക്ക് സമാനമാണ് ഗസ്റ്റ് ചാറ്റുകൾ. പക്ഷേ അതിനായി യൂസർമാർക്ക് മറ്റൊരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല. ഗസ്റ്റ് ചാറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത് തന്നെ യൂസർമാർ അല്ലാത്ത ആളുകൾക്ക് വാട്‌സ്ആപ്പിലേക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളുമില്ലാതെ അവതരിപ്പിക്കപ്പെടാനായാണ്. ഇത്തരത്തിൽ ആളുകളുമായി ആശയവിനിമയം നടത്തുമ്പോൾ യൂസർമാർ അല്ലാത്തവർക്ക് വാട്‌സ്ആപ്പ് സൈൻ അപ്പ് ചെയ്യാനൊരു പ്രോത്സാഹനമാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ
വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ







