ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി.പരിപാടിയിൽ ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു.ജോസഫ്, ലിസി ജോർജ്,ലിസി രാജു എന്നിവർ സംസാരിച്ചു.ഡോ.അഖിത,ഡോ.ആശാറാണി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സിഡിഒമാരായ ഉഷ ഷാജു,ഷൈജ ശശിധരൻ,യൂണിറ്റ് കമ്മിറ്റിയംഗങ്ങൾ മുതലായവർ നേതൃത്വം നൽകി.

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.
കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,







