തിരുവനന്തപുരം:
ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ്. മീറ്റര്‍ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന ‘മീറ്ററിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഇതു സംബന്ധിച്ച് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഫെബ്രുവരി ഒന്ന് മുതല്‍ ഇക്കാര്യം നടപ്പാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനം. ആയതിനാൽ ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങിയേക്കും. ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നു, മീറ്റര്‍ ഇടാതെ ഓടുന്നു തുടങ്ങിയ വ്യാപക പരാതികള്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിച്ചിരുന്നു. ഓട്ടോ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് വിളിച്ച യോഗങ്ങളില്‍ മോട്ടോർ വാഹനവകുപ്പ് അധികൃതർ ഇക്കാര്യം പലതവണ വ്യക്തമാക്കിയതുമാണ്. എന്നിട്ടും പഴയപടിയാണെന്ന വിലയിരുത്തലിലാണ് കർശന നടപടിക്കൊരുങ്ങുന്നത്. എന്നാല്‍ ഇത് പ്രായോഗികമായി എത്രത്തോളം മുന്നോട്ടുപോകുമെന്ന സംശയം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സ്റ്റിക്കര്‍ പതിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളികളും സംഘടനകളും തയ്യാറാകുമോ എന്നകാര്യമാണ് ഇനി അറിയേണ്ടത്.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.
മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല