കൽപ്പറ്റ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീനും സംഘവും വൈത്തിരിയിൽ വെച്ച് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിൻ കൈവശം വെച്ച യുവാവിനെ പിടി കൂടി. താമരശ്ശേരി കൊടുവള്ളി സ്വദേശിയായ ഇടിയാറ കുന്നുമ്മൽ വീട്ടിൽ ഷമീം. പി. പി (28) എന്നയാളാണ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ കൈവശത്തു നിന്നും 1.2 ഗ്രാം മെത്താം ഫിറ്റമിൻ കണ്ടെത്തി.പാർട്ടിയിൽ പ്രിവൻറിവ് ഓഫീസർ ലത്തീഫ് കെ.എം,സിവിൽ എക്സൈസ് ഓഫീസർ മാരായ സജി പോൾ, പിൻ്റോ ജോൺ എന്നിവർ ഉണ്ടായിരുന്നു.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി
മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം







