പയ്യോളി: പയ്യോളി തിക്കോടി കല്ലകപ്പുറത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ
വയനാട്ടിൽ നിന്നുള്ള നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു.സിപി ഐഎം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം ബിനീഷ്(45), ജിം ട്രെയി നർ തരുവണ ആറുവാൾ സ്വദേശിനി അനീസ (38), അമ്പിലേരി ഹരിതഗിരി സതീഷിന്റെ ഭാര്യ വാണി (39), വെള്ളാരംകുന്ന് പൂളക്കുന്ന് സ്വദേശി ഫൈസൽ (42) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട ജിൻസി (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെ യാണ് സംഭവം. കൽപ്പറ്റ ബോഡിഷേപ്പ് ജിമ്മിൽ നിന്നും 24 പേരടങ്ങിയ സം ഘമാണ് തിക്കോടി കല്ലകപ്പുറത്ത് കടപ്പുറത്ത് എത്തിയത്. കടലിൽ ഇറങ്ങിയ അഞ്ച് പേർ തിരയിൽപ്പെടുകയായിരുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍