വെള്ളമുണ്ട: എസ്ടി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സിഎഫ്സി അക്കാദമി സൗജന്യമായി നടത്തുന്ന ഫുട്ബോൾ ക്യാമ്പിന് ജേഴ്സി വിതരണം നടത്തി. വയനാട് ജില്ലാ ഡിഎഫ്എ പ്രസിഡന്റ് റഫീഖ് കെ ജേഴ്സി വിതരണം നിർവഹിച്ചു. വെള്ളമുണ്ട GMHSS ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സിഎഫ്സി ക്ലബ് സെക്രട്ടറി ഹാരിസ് മിന്നാംകോടൻ, ട്രഷറർ സലിം ടി, ക്ലബ് അംഗങ്ങളായ റഷീദ്, ഹാഷിം, ഷിഹാബ്, ആഷിക് കെകെസി ,അഷ്കർ തച്ചയിൽ എന്നിവർ പങ്കെടുത്തു.
കുട്ടികളുടെ ഫുട്ബോൾ പ്രതിഭ വികസിപ്പിക്കാനും മികച്ച പരിശീലനം നൽകാനും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പ് വലിയ ശ്രദ്ധ നേടിയതായി സംഘാടകർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിവിധ കലാ-കായിക പ്രവർത്തനങ്ങളും നടന്നു.