ഭയക്കണം സൈലന്റ് അറ്റാക്കിനെ…

സൈലന്റ് അറ്റാക്ക്മൂലം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഉറക്കത്തില്‍ പോലും സംഭവിക്കുന്നതാണ് സൈലന്റ് അറ്റാക്ക്. ഇത് വളരെ ഗുരുതരമായൊരു സ്ഥിതിവിശേഷം കൂടിയാണ്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ഏതെങ്കിലും ചെറിയ രക്തക്കുഴലില്‍ തടസം അനുഭവപ്പെട്ടാല്‍ സൈലന്റ് അറ്റാക്ക് ഉണ്ടാകും. നെഞ്ചിന്റെ മധ്യഭാഗം മുതല്‍ ഇടതുവശത്തേക്കുള്ള വേദനയും ഭാരം അനുഭവപ്പെടലുമാണ് സാധാരണയായി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍. തലകറക്കവും ഛര്‍ദ്ദിയും ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ഇത്തരം പ്രകടമായ ലക്ഷണങ്ങളൊന്നും വരാതെ സംഭവിക്കുന്ന ഹൃദയാഘാതമാണ് സൈലന്റ് അറ്റാക്ക്. ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഇതിന് കാണിക്കൂ. ദഹനക്കേട്, ദുര്‍ബലമാകുന്ന പേശികള്‍, ക്ഷീണം തുടങ്ങിയ ശക്തമായ ലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് അറ്റാക്ക് വരുന്നതെങ്കില്‍ അതിനെ ‘നിശബ്ദ ഹൃദയാഘാതം’ അഥവാ ‘സൈലന്റ് അറ്റാക്ക്’എന്ന് വിളിക്കുന്നു. നെഞ്ചില്‍ അസ്വസ്ഥതയും ചെറിയൊരു ഭാരവും മാത്രമാണ് തോന്നുന്നതെങ്കില്‍ അത് ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കും. സൈലന്റ് അറ്റാക്കിന് നെഞ്ചില്‍ ശക്തമായ വേദനയുണ്ടാകില്ല. കൈകള്‍, പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുകയും എന്നാല്‍ നെഞ്ചിനുള്ളില്‍ മറ്റ് അസ്വസ്ഥതകളും വേദനയും തോന്നാതിരിക്കുകയും ചെയ്താല്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കും. ഇത്തരം അസ്വസ്ഥതകളും ബുദ്ധിമുട്ടും തോന്നിയാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്. ഉറക്കത്തില്‍ വിയര്‍ത്ത് ഉണരുക, ഓക്കാനവും ഛര്‍ദിക്കാന്‍ തോന്നലും ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമാകും. നെഞ്ചിനുള്ളില്‍ വലിയ ബുദ്ധിമുട്ട് ഇല്ലാത്തപ്പോഴും ശ്വാസംമുട്ടും ക്ഷീണവും അനുഭവപ്പെട്ടാല്‍ അത് സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കാം. ചെറിയ ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോഴും ഏറെ ദൂരം നടക്കുമ്പോഴും കിതപ്പ് അനുഭവപ്പെടുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്താല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. ഇത് ചിലരിലെങ്കിലും ചെറിയ തോതിലുള്ള നിശബ്ദമായ ഹൃദയാഘാത മുന്നറിയിപ്പായി കണക്കാക്കാം.

*തീരദേശ വാർത്തകൾ*
𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.