ഇത്തവണ വേനലവധിക്ക് സ്കൂള്‍ അടച്ചാലും ഹയർ സെക്കൻഡറി പരീക്ഷ തുടരും. അക്കാഡമിക് കലണ്ടർ പ്രകാരം ഹയർ സെക്കൻഡറി ഉള്‍പ്പെടെ പൊതുവിദ്യാലയങ്ങള്‍ മാർച്ച് 28-ന് അടയ്ക്കും. എന്നാല്‍, ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നത് മാർച്ച് 29-ന് ശനിയാഴ്ചയാണ്. അക്കാഡമി കലണ്ടർ ശ്രദ്ധിക്കാതെ പരീക്ഷാ ഷെഡ്യൂള്‍ തയ്യാറാക്കിയെന്നാണ് ആരോപണം.
മാർച്ച് 31-ന് വിരമിക്കുന്ന അദ്ധ്യാപകർ സ്കൂള്‍ അടയ്ക്കുന്ന 28-ന് സ്വന്തം സ്കൂളിലെത്തി അവസാന ദിവസത്തെ ഒപ്പ് രേഖപ്പെടുത്തി പിരിഞ്ഞ് പോകാനാകാതെ 29-ന് പരീക്ഷാ ജോലി ചെയ്യുന്ന സ്കൂളില്‍ നിന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് മടങ്ങേണ്ടിവരും. പ്ലസ് വണ്ണിന് പഠിക്കുന്ന മുഴുവൻ കുട്ടികളോടൊപ്പം പ്ലസ്ടു വിദ്യാർത്ഥികള്‍ ഇംപ്രൂവ് ചെയ്യുന്ന ഇംഗ്ലീഷ് വിഷയമാണ് അന്നത്തെ പരീക്ഷ. എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിച്ച് 28-ന് സ്കൂള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ 29-ലെ പരീക്ഷ 28-ന് രാവിലെ നടത്താവുന്നതാണ്.
അങ്ങനെ ചെയ്താല്‍ മിക്കവാറും സ്കൂളുകളില്‍ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെ യാത്രയാക്കാനും മറ്റുള്ളവർക്ക് കഴിയും. നിലവിലെ സാഹചര്യത്തില്‍ 4:15-ന് പരീക്ഷ അവസാനിച്ചശേഷം പേപ്പറുകള്‍ എണ്ണിത്തിരിച്ച് പായ്ക്ക് ചെയ്യാൻ സമയം വൈകും. അന്നേ ദിവസം ഉത്തരക്കടലാസ് കെട്ടുകള്‍ പോസ്റ്റ് ചെയ്യാനും കഴിയില്ല. തുടർന്ന് വരുന്ന പൊതുഅവധി ദിനങ്ങളായ ഞായറും തിങ്കളും കഴിഞ്ഞേ കെട്ടുകള്‍ അയയ്ക്കാൻ സാധിക്കുകയുള്ളൂ.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള