കേരളത്തില്‍ വൈദ്യുതി നിരക്ക് കുറവാണെന്ന് കണക്കുകള്‍ പുറത്തുവിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. 29 സംസ്ഥാനങ്ങളിലെ ഏറ്റവും പുതിയ വൈദ്യുതി നിരക്കുകള്‍ താരതമ്യം ചെയ്ത പട്ടികയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയത്. ഇത് പ്രകാരം ഗാർഹിക വൈദ്യുതി നിരക്കുകള്‍ കേരളത്തില്‍ കുറവാണ്. ഒരു യൂണിറ്റിന് 1.50 രൂപയാണ് ഈടാക്കുന്നത്. പ്രതിമാസം 40 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോഗത്തിന് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രതിമാസം 100 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപയോക്താക്കളുടെ കാര്യത്തില്‍ വലിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളിലേക്കാള്‍ കേരളത്തില്‍ നിരക്ക് കുറവാണ് (യൂണിറ്റിന് 4.57 രൂപ). പ്രതിമാസം 400 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന വൻകിട ഗാർഹിക ഉപയോക്താക്കളുടെ നിരക്കില്‍ മാത്രമാണ് കേരളം പട്ടികയില്‍ അല്‍പം പിന്നിലുള്ളത്. ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തില്‍ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചെറുകിട വാണിജ്യ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തില്‍ തന്നെയാണ് കുറവെങ്കിലും വലിയ കടകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ നിരക്ക് കൂടുതലാണ്.

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം







