സ്വന്തം അസുഖങ്ങൾ ഗൂഗിളിലോ യൂട്യൂബിലോ തിരഞ്ഞ് പ്രതിവിധി തേടുന്നവരാണോ നിങ്ങൾ

ഒരു തലവേദന വന്നാല്‍ പോലും ഗൂഗിളിൽ അല്ലെങ്കിൽ യൂട്യൂബിൽ സെർച്ച് ചെയ്ത് അതിന്റെ കാരണങ്ങളും പ്രതിവിധികളും തിരയുന്നവരെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും ശീലത്തിന്റെ ഉടമകളാണോ നിങ്ങള്‍..? എങ്കില്‍ നിങ്ങള്‍ക്ക് അറിയാൻ ധാരാളം കാര്യങ്ങളുണ്ട്. തലവേദന തന്നെ, വിവിധ അസുഖങ്ങളുടെ ലക്ഷണമാണ്. നീര്‍ക്കെട്ട് മുതല്‍ ട്യൂമര്‍ വരെയുള്ള അസുഖങ്ങളുടെ ലക്ഷണമാണ് തലവേദന. എന്നാല്‍ കൃത്യമായി ഏത് അസുഖമാണ് നമുക്കുള്ളതെന്ന് ഒരു തലവേദന കൊണ്ടുമാത്രം കണ്ടെത്തുക സാധ്യമല്ല. ഇതുപോലെ ഓരോ രോഗാവസ്ഥകള്‍ക്കും ഓരോ കാരണങ്ങളുണ്ട്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടും, അല്ലാതെയും കിടക്കുന്നു. ഗൂഗിള്‍ സെര്‍ച്ചിനെ മാത്രം ആശ്രയിച്ച്‌ സ്വന്തം രോഗം കണ്ടെത്തുകയും അത് രണ്ടാമതൊരു അഭിപ്രായം പോലും തേടാതെ വിശ്വസിക്കുകയും തുടര്‍ചികിത്സകള്‍ സ്വയം നടത്തുകയും ചെയ്യുന്നത് വലിയ അപകടങ്ങളിലേക്കേ വഴി തെളിക്കൂ. ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് കടക്കും മുമ്പ് ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍. ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെട്ടുവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് നമുക്കോര്‍മ്മ വേണം. ഏത് അസുഖത്തെയും കഴിയുന്നതും നേരത്തെ തിരിച്ചറിയാനും അതിനുള്ള ചികിത്സ ഉറപ്പുവരുത്താനുമുള്ള സൗകര്യങ്ങളും ഇടങ്ങളും നമുക്കുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പോലും മികച്ച ചികിത്സാ സൗകര്യങ്ങളാണ് നമുക്കുള്ളത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ജീവിക്കുന്ന നമ്മളെന്തിനാണ് സ്വന്തം അസുഖത്തെപ്പറ്റി അവ്യക്തമായ വിവരങ്ങളന്വേഷിച്ച്‌ വ്യാകുലപ്പെടുകയും അനാവശ്യമായി സമയവും സ്വസ്ഥതയും തകര്‍ക്കുന്നതും. നേരെ ഒരു ഡോക്ടറെ കാണുക. ശാരീരിക വിഷമതകളും ലക്ഷണങ്ങളും ഡോക്ടറോട് വിശദീകരിക്കുക. അസുഖമെന്തെന്ന് ഡോക്ടര്‍ കണ്ടുപിടിക്കട്ടെ. ആവശ്യമെങ്കില്‍ മറ്റ് പരിശോധനകള്‍ക്ക് ഡോക്ടര്‍ തന്നെ നിര്‍ദേശിക്കും. താന്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വെച്ച്‌ ഗൂഗിള്‍ ചെയ്ത് അസുഖമെന്തെന്ന് തിരയുന്നവര്‍ക്ക് പലപ്പോഴും കിട്ടുന്ന മറുപടി തെറ്റായിരിക്കും. ചിലപ്പോള്‍ ഒന്നിലധികം മറുപടികളായിരിക്കും ഗൂഗിള്‍ നല്‍കുക. ഇത് ആശയക്കുഴപ്പമുണ്ടാക്കാനേ ഉപകരിക്കൂ. മാത്രമല്ല ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ടുവെന്ന ധാരണയില്‍ നമ്മള്‍ കൂടുതല്‍ ആശങ്കപ്പെടാനും ഇത് വഴിയൊരുക്കുന്നു. ഇത്തരത്തില്‍ മാനസികമായി സമ്മര്‍ദ്ദങ്ങളുണ്ടാകുന്നത് ക്രമേണ ഉൽകണ്ഠയിലേക്ക് നയിക്കും. ഓണ്‍ലൈനില്‍ സ്വന്തം അസുഖങ്ങളെപ്പറ്റി തേടി ഉത്തരങ്ങള്‍ കണ്ടെത്തുന്ന പ്രവണതയെ ‘സൈബര്‍ കോണ്‍ഡ്രിയ’ എന്നാണ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നാണ് ആരോഗ്യ മോഖലയിലുള്ളവരുടെ വിലയിരുത്തല്‍. നമ്മള്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ എപ്പോഴും ശരിയായിക്കോളണമെന്നില്ല. പല സൈറ്റുകളാണ് വിവരങ്ങളെത്തിക്കുന്നത്. ഇതില്‍ ഏതൊക്കെയാണ് വിശ്വസിക്കാനാകുന്നതെന്നും അല്ലാത്തവയേതെന്നും തിരിച്ചറിയാനാകില്ല. അതുകൊണ്ടുതന്നെ ഈ ശീലം ഒട്ടും ആരോഗ്യകരമല്ല. ചില ഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ തന്നെ നിര്‍ദേശപ്രകാരം ഒന്നോ രണ്ടോ വെബ്‌സൈറ്റുകള്‍ ആശ്രയിക്കാവുന്നതാണ്. എങ്കിലും അമിതമായി ഇത്തരം ഉൽകണ്ഠകള്‍ പുലര്‍ത്തുന്നത് ഒട്ടും ആശാസ്യമല്ലെന്ന് തന്നെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.