വേനലവധിക്ക് സ്കൂൾ അടച്ചാലും പരീക്ഷ തുടരും

ഇത്തവണ വേനലവധിക്ക് സ്‌കൂള്‍ അടച്ചാലും ഹയർ സെക്കൻഡറി പരീക്ഷ തുടരും. അക്കാഡമിക് കലണ്ടർ പ്രകാരം ഹയർ സെക്കൻഡറി ഉള്‍പ്പെടെ പൊതുവിദ്യാലയങ്ങള്‍ മാർച്ച്‌ 28-ന് അടയ്ക്കും. എന്നാല്‍, ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നത് മാർച്ച്‌ 29-ന് ശനിയാഴ്ചയാണ്. അക്കാഡമി കലണ്ടർ ശ്രദ്ധിക്കാതെ പരീക്ഷാ ഷെഡ്യൂള്‍ തയ്യാറാക്കിയെന്നാണ് ആരോപണം.
മാർച്ച്‌ 31-ന് വിരമിക്കുന്ന അദ്ധ്യാപകർ സ്‌കൂള്‍ അടയ്ക്കുന്ന 28-ന് സ്വന്തം സ്‌കൂളിലെത്തി അവസാന ദിവസത്തെ ഒപ്പ് രേഖപ്പെടുത്തി പിരിഞ്ഞ് പോകാനാകാതെ 29-ന് പരീക്ഷാ ജോലി ചെയ്യുന്ന സ്‌കൂളില്‍ നിന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച്‌ മടങ്ങേണ്ടിവരും. പ്ലസ് വണ്ണിന് പഠിക്കുന്ന മുഴുവൻ കുട്ടികളോടൊപ്പം പ്ലസ്ടു വിദ്യാർത്ഥികള്‍ ഇംപ്രൂവ് ചെയ്യുന്ന ഇംഗ്ലീഷ് വിഷയമാണ് അന്നത്തെ പരീക്ഷ. എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിച്ച്‌ 28-ന് സ്‌കൂള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ 29-ലെ പരീക്ഷ 28-ന് രാവിലെ നടത്താവുന്നതാണ്.
അങ്ങനെ ചെയ്താല്‍ മിക്കവാറും സ്‌കൂളുകളില്‍ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെ യാത്രയാക്കാനും മറ്റുള്ളവർക്ക് കഴിയും. നിലവിലെ സാഹചര്യത്തില്‍ 4:15-ന് പരീക്ഷ അവസാനിച്ചശേഷം പേപ്പറുകള്‍ എണ്ണിത്തിരിച്ച്‌ പായ്ക്ക് ചെയ്യാൻ സമയം വൈകും. അന്നേ ദിവസം ഉത്തരക്കടലാസ് കെട്ടുകള്‍ പോസ്റ്റ് ചെയ്യാനും കഴിയില്ല. തുടർന്ന് വരുന്ന പൊതുഅവധി ദിനങ്ങളായ ഞായറും തിങ്കളും കഴിഞ്ഞേ കെട്ടുകള്‍ അയയ്ക്കാൻ സാധിക്കുകയുള്ളൂ.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.