വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. ഏപ്രില്‍ 11-ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണ് പുതിയ ലൈസന്‍സ്. പുതിയ ഉത്തരവ് പ്രകാരം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുളള ലൈസന്‍സ് തുടരും. എന്നാല്‍ ഇറാനില്‍ നിന്നുളള എണ്ണ വാങ്ങല്‍ സാധ്യമല്ലെന്നാണ് സൂചന. നേരത്തെ ഇന്ത്യയുള്‍പ്പെടെയുളള ഏഷ്യന്‍ രാജ്യങ്ങള്‍ ഉപരോധ ഇളവുകള്‍ നീട്ടി നല്‍കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഉപരോധ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഏകദേശം 30 ദശലക്ഷം ബാരല്‍ എണ്ണ ഇന്ത്യ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്







