സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ വിദേശ തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ത വിദ്യരും തൊഴില്‍രഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കാന്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്സ്, ഒഡേപെക് സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരും വാര്‍ഷിക വരുമാനം 3,50,000 ലക്ഷത്തില്‍ അധിക്കരിക്കരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപ ലഭിക്കും. അര്‍ഹരായവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പ് അനുവദിച്ച തുകയില്‍ നിന്നും സബ്‌സിഡി അനുവദിക്കും. വായ്പ് പലിശനിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യാനുള്ള വര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,