ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള
ഡിഎല്‍എഡ് (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ വിഭാഗങ്ങൾക്ക് വെവ്വേറെ അപേക്ഷ നൽകണം. അപേക്ഷ ഫോമും മറ്റു വിവരങ്ങളും https://www.education.kerala.gov.inൽ. അപേക്ഷ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റിൽ ഓഫീസിൽ നൽകണം. ഫോൺ: 04936 202593.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







