ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് ഉപയോഗത്തിന് മള്‍ട്ടിപര്‍പസ് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 2025 മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയാണ് കാലാവധി. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ഏഴ് സീറ്റുള്ള മള്‍ട്ടി പര്‍പ്പസ് വാഹനമുള്ള ഉടമകള്‍ ഫെബ്രുവരി 25 ന് ഉച്ചക്ക് ഒന്നിനകം ക്വട്ടേഷന്‍ നല്‍കണം. ക്വട്ടേഷന്‍ ഫോറത്തിന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ്, എ ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട് വിലാസത്തിലും 7306434069 നമ്പറിലും ബന്ധപ്പെടാം.

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്