പരസ്യ വരുമാനത്തിൽ റെക്കോർഡ് വളർച്ച നേടി യൂട്യൂബ്; 2024 നേടിയ തുക കേട്ടാൽ നിങ്ങൾ അമ്പരക്കും

യൂട്യൂബില്‍ ഒരു വീഡിയോ ക‌ണ്ടു തീർക്കണമെങ്കില്‍ എത്ര പരസ്യങ്ങളാണ് കണ്ടു തീർക്കേണ്ടത്. പരസ്യങ്ങള്‍കൊണ്ട് മാത്രം യൂട്യൂബുണ്ടാക്കുന്ന വരുമാനം എത്രയാണെന്ന് അറിയാമോ?കഴിഞ്ഞ വർഷം മാത്രം യൂട്യൂബ് മൊത്തത്തില്‍ നേടിയ പരസ്യ വരുമാനം 36.2 ബില്യണ്‍ ഡോറാണ് (3,14,940 കോടി രൂപ). നാലാം പാദത്തിലെ പരസ്യ വരുമാനം10.47 ബില്യണ്‍ ഡോളർ (91,117 കോടി രൂപ) ആണ്.

ഒരു പാദത്തില്‍ കമ്ബനി പരസ്യത്തില്‍ നിന്ന് നേടുന്ന ഏറ്റവും വലിയ തുക കൂടിയാണിത്. ഗൂഗിളിൻ്റെ മാതൃകമ്ബനിയായ ആല്‍ഫബെറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ നാലാം പാദ ഫലത്തിലാണ് ഇക്കാര്യത്തെ കുറിച്ച്‌ പറയുന്നത്.ആല്‍ഫബെറ്റിൻ്റെ വരുമാനത്തില്‍ വാ‍‌ർഷികാടിസ്ഥാനത്തില്‍ 12 ശതമാനത്തിന്റെ വർധനവുണ്ട്. യൂട്യൂബിൻ്റെ ഈ വരുമാനം പൂർണ്ണമായും പരസ്യ വില്‍പ്പനയില്‍ നിന്നും ലഭിച്ചതാണ്. യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ, യൂട്യൂബ് ടിവി എന്നിവയില്‍ നിന്ന് വരുമാനം കൂടി കണക്കിലെടുക്കുമ്ബോള്‍ കമ്ബനിയുടെ ലാഭകണക്ക് ഇനിയും കൂടുമെന്നാണ് റിപ്പോ‍ർട്ട്.

2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരുമാന വർധനവിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഗൂഗിളിൻ്റെ ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്ലർ പറഞ്ഞു. റിപ്പബ്ലിക് , ഡെമോക്രാറ്റിക്ക് പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് 2020നേക്കാള്‍ ഇരട്ടിയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസം 45 ദശലക്ഷത്തിലധികം പേരാണ് യൂട്യൂബ് കണ്ടൻ്റുകള്‍ കണ്ടത്. ദീർഘനേരമുള്ള പരസ്യങ്ങളെ തുടർന്ന് പലരും യൂട്യൂബ് പ്രീമിയത്തില്‍ സൈനപ്പ് ചെയ്യാൻ നിർബന്ധിതരായിട്ടുമുണ്ട്.

2023 നവംബർ മുതല്‍ ആഡ്ബ്ലോക്കുകള്‍ക്കെതിരെ യൂട്യൂബ് കർശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആഡ് ബ്ലോക്ക് സേവനം ഉപയോഗിക്കുന്നവർക്ക് പ്ലേബാക്ക് പ്രവർത്തനരഹിതമാക്കുന്നു എന്നാണ് റിപ്പോർട്ട്. വീഡിയോ കാണുന്നത് തുടരണമെങ്കില്‍ പേജിലെ ആഡ്-ബ്ലോക്കറുകള്‍ ഒഴിവാക്കാൻ കമ്ബനി ആവശ്യപ്പെടാറുണ്ട്. ക്രിയേറ്റർമാർക്ക് വരുമാനം പങ്കിടുന്നതിൻ്റെ പ്രധാന ഭാഗമാണ് പരസ്യങ്ങളെന്നാണ് യൂട്യൂബിൻ്റെ വാദം. കൂടാതെവെബ്സൈറ്റുകള്‍ക്കും പണം സമ്ബാദിക്കുന്നതില്‍ പ്രധാന ഘടകമായി പരസ്യത്തെ കണക്കാക്കുന്നു.

ആഡ് ബ്ലോക്കുകള്‍ക്ക് എതിരെ യൂട്യൂബിൻ്റെ പോരാട്ടം ഫലം കാണുന്നുണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. പരസ്യങ്ങള്‍ കണ്ട് മടുത്തതിനാല്‍ പരസ്യം നിരോധിക്കാനായി പ്രീമിയം സബ്സ്ക്രിപ്ഷൻ വാങ്ങാൻ കൂടുതല്‍ ഉപയോക്താക്കള്‍ നിർബന്ധിതരാകുന്നുണ്ട്.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.