കുറഞ്ഞ പരിശ നിരക്കും, സബ്സിഡിയും; പരിധി മൂന്നിൽ നിന്ന് 5 ലക്ഷമായി ഉയർത്തി: ആകർഷകമായ കെസിസി വായ്പയ്ക്ക് ബാങ്കിൽ അപേക്ഷിക്കേണ്ടത് എങ്ങനെ

2025– 26 ബജറ്റ് അവതരണത്തിനു ശേഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ വീണ്ടും രാജ്യത്ത് ചര്‍ച്ചയാകുകയാണ്.കേന്ദ്ര സര്‍ക്കാരിന് എതിരേ ഉയരുന്ന കര്‍ഷക പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ സഹായിച്ചേക്കുമെന്നും ചിലര്‍ പറയുന്നു.

ഇത്തവണത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധിയിലെ വര്‍ധനയാണ്. മുമ്ബ കര്‍ഷകര്‍ക്ക് പദ്ധതി 3 ലക്ഷം രൂപയുടെ വായ്പയായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ ഈ പരിധി 5 ലക്ഷം ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.കിസാന്‍ വായ്പ: പലിശ നിരക്ക് ഈ കേന്ദ്ര സര്‍ക്കാര്‍ വായ്പ പദ്ധതിക്കു വിവിധ പലിശ നിരക്കുകളാണ് രാജ്യത്തെ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ ലഭ്യമായ ചില പലിശ നിരക്കുകള്‍ നോക്കാം.

എസ്ബിഐ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: പ്രതിവര്‍ഷം 7% മുതല്‍

പിഎന്‍ബി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: പ്രതിവര്‍ഷം 7% മുതല്‍

എച്ച്‌ഡിഎഫ്‌സി ബാങ്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: പ്രതിവര്‍ഷം 9% മുതല്‍

ആക്സിസ് ബാങ്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: പ്രതിവര്‍ഷം 8.85% മുതല്‍ (പലിശ കിഴിവ് ലഭ്യമാണ്)

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: പ്രതിവര്‍ഷം 7% (പലിശ കിഴിവ് ലഭ്യമാണ്)

യൂകോ ബാങ്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: പ്രതിവര്‍ഷം 7% (പലിശ കിഴിവ് ലഭ്യമാണ്)

ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കിനു മേല്‍ സര്‍ക്കാരുകള്‍ നല്‍കുന്ന കിഴിവുകളാണ് ഈ പദ്ധതിയെ അയുല്യമാക്കുന്നത്. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് ഏകദേശം 3% പലിശ ഇളവിന് അര്‍ഹതയുണ്ട്.

കൂടാതെ സര്‍ക്കാര്‍ സാധാരണയായി പലിശയില്‍ 2% വരെ കിഴിവ് നല്‍കുന്നു. ഫലത്തില്‍ ഉപയോക്താവിന്റെ പലിശ ഭാരം പലപ്പോഴും 4- 6% മാത്രമാണ്. യാതൊരു ഈടും ആവശ്യമില്ലാതെ 4 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വരെ വായ്പ കര്‍ഷകര്‍ക്ക് ലഭിക്കുമെന്നു സാരം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിലവില്‍ രാജ്യത്ത് 7.4 കോടിയിലധികം പേര്‍ ഈ പദ്ധതിയുടെ ഗുണം അനുഭവിക്കുന്നുവെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. എങ്ങനെ ഒരു കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കണം എന്നാകും നിങ്ങളില്‍ ചിലരെങ്കിലും ഇപ്പോള്‍ ചിന്തിക്കുന്നതല്ലേ? എന്നാല്‍ ഇനിതു ചില നിബന്ധനകള്‍ ഉണ്ട്. അവ ആദ്യം നോക്കാം.

ഒറ്റയ്ക്കോ കൂട്ടായോ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും, മറ്റൊരാളുടെ ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.സ്വയം സഹായ ഗ്രൂപ്പുകളിലോ, സംയുക്ത ബാധ്യതാ ഗ്രൂപ്പുകളിലോ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അര്‍ഹതയുണ്ട്.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: അപേക്ഷിക്കേണ്ട വിധംനിങ്ങള്‍ തെരഞ്ഞെടുക്കുന്ന ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.ലോണ്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ ഫിനാന്‍സ് വിഭാഗത്തിന് കീഴിലുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.അപേക്ഷകന്റെ സ്വകാര്യ, സാമ്ബത്തിക, ഭൂമി വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കുക.ബാങ്ക് വിവരങ്ങള്‍ പരിശോധിച്ച ശേഷം നിങ്ങളെ ബന്ധപ്പെടും.ഫോം സമര്‍പ്പിക്കുമ്ബോള്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ റഫറല്‍ നമ്ബര്‍ ഉപയോഗിച്ച്‌ അപേക്ഷയുടെ പുരോഗതി ട്രാക്ക് ചെയ്യാനും സാധിക്കും.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.