പനമരം : ഇരുപത്തഞ്ച് വർഷം പിന്നിടുന്ന ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ- വാർഷിക കൺവെൻഷൻ ജനുവരി 30,31 തീയതികളിൽ നടക്കും.പനമരം ടൗണിൽ തയ്യാർ ചെയ്യുന്ന പന്തലിലാണ് പ്രോഗ്രാം. വൈകിട്ട് ആറിന് ബ്യൂലാ വോയിസിന്റെ സംഗീത വിരുന്നോടെ പരിപാടിക്ക് തുടക്കമാകും.ഡയറക്ടർ പാസ്റ്റർ റോയ് ബ്യൂല ഉദ്ഘാടനം നിർവഹിക്കും.
സെക്രട്ടറി പാസ്റ്റർ ശശി പോൾ അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ.ജെ. ജോബ് അധ്യക്ഷത വഹിക്കും.
പ്രസിദ്ധ ബൈബിൾ പ്രഭാഷകരായ സജോ തോണിക്കുഴിയിൽ, ഷിബിൻ ജി.സാമുവൽ തുടങ്ങിയവർ രണ്ടു ദിവസങ്ങളിലായി മുഖ്യപ്രസംഗം നടത്തും.
31ന് രാവിലെ പത്തിന് കാർമേൽ വർഷിപ്പ് സെന്ററിൽ വനിതാ സമ്മേളനവും നടക്കും. വിപുലമായ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കൺവീനർമാരായ
ശരത്കുമാർ, എൻ.എം. ജോയ്, നാരായണൻ നെയ്ക്കുപ്പ തുടങ്ങിയവർ അറിയിച്ചു.

നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ കണ്ടെത്തി; ഉടമസ്ഥർക്ക് കൈമാറി വയനാട് പോലീസ്
കൽപ്പറ്റ: ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി. സൈബർ സെൽ വിഭാഗം സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴി നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഫോണുകൾ കണ്ടെത്തിയത്. ജില്ലയ്ക്ക്







