എ.പി.ജെ അബ്ദുൽ കലാം സ്‌റ്റെഡി സെന്റർ നൽകുന്ന കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ജനമിത്ര പുരസ്ക്കാരം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ എ.എൻ . ഷംസീർ സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയായിരുന്നു. ചീഫ് വിപ്പ് എൻ.ജയരാജ്, ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, മോൻസ് ജോസഫ് എം.എൽ.എ, ഐ.ബി സതീഷ് എം.എൽ. എ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്