ഇക്കാലത്ത് മുതിർന്നവരില്‍ ഭൂരിഭാഗം പേരും ബി .പി അഥവാ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവരാണ്. സ്ഥിരമായി ഗുളിക കഴിച്ചിട്ടും ബി.പിയില്‍ കാര്യമായ മാറ്റമില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കപ്പെടുന്നത് മരുന്ന് കഴിച്ചതുകൊണ്ട് മാത്രമല്ല, എല്ലാ ദിവസവും ഒരേ സമയം കഴിക്കുന്നത് പ്രധാനമാണെന്ന് മിക്കവർക്കും അറിയില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രക്തക്കുഴലുകള്‍ വിശ്രമിക്കുക, ഹൃദയമിടിപ്പ് കുറയ്ക്കുക, അല്ലെങ്കില്‍ ശരീരത്തില്‍ അധിക ദ്രാവകം നിലനിർത്തുന്നത് തടയുക എന്നിങ്ങനെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചാണ് രക്തസമ്മർദ്ദ ഗുളിക പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഒരേ സമയം സ്ഥിരമായി മരുന്ന് കഴിക്കുമ്പോള്‍, അത് രക്ത പ്രവാഹത്തില്‍ മരുന്നിന്‍റെ സ്ഥിരമായ സാന്ദ്രത നിലനിർത്തുന്നു. മാത്രമല്ല, രക്തസമ്മർദത്തില്‍ തുടർച്ചയായ നിയന്ത്രണം ഉറപ്പാക്കുകയും ഏറ്റക്കുറച്ചിലുകള്‍ തടയുകയും ചെയ്യുന്നു. എന്നാല്‍, ദിവസും പല സമയങ്ങളിലാണ് ബി.പിയുടെ ഗുളിക കഴിക്കുന്നതെങ്കില്‍ ഈ ഫലം ലഭിക്കില്ല. മാത്രമല്ല, അനിയന്ത്രിത ഹൈപ്പർടെൻഷന്‍റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഗുളിക കഴിക്കാതിരുന്നാല്‍ ഇതിലും വലിയ ദോഷമാണുണ്ടാകുക. മരുന്ന് കഴിക്കാതിരുന്നാല്‍ രക്താതിമർദ്ദം വീണ്ടും താളംതെറ്റും. രക്തസമ്മർദ്ദം ഗണ്യമായി ഉയർന്നേക്കാം. ഇത് ഹൃദയത്തിലും ധമനികളിലും അധിക സമ്മർദ്ദം ചെലുത്തും. ഹൃദയാഘാതത്തനും, സ്ട്രോക്കിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള