അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബാലസഭ കുട്ടികൾക്ക് വേണ്ടി ബാലസൗഹൃദ പഞ്ചായത്ത് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് K ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് CK ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. ജെസ്സി ജോർജ്, ഷീജ ബാബു, NC കൃഷ്ണകുമാർ ,HM ബിജു മാത്യു ,അസി: സെക്രട്ടറി KG ബിജു എന്നിവർ സംസാരിച്ചു. CDS ചെയർപേഴ്സൺ നിഷ രഘു സ്വാഗതവും ബാലസഭ RP. മനീഷ നന്ദിയും പറഞ്ഞു. തുടർന്ന്പ്രശസ്ത നാടൻപാട്ട് കലാകാരനും ഫോക്ക് ലോർ അവാർഡ് ജേതാവുമായ മാത്യൂസ് വയനാട് പരിപാടികൾക്ക് നേതൃത്ത്വം നൽകി.

ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച;സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ
നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ







