ദിവസവും ഒരേ സമയം ബി.പി ഗുളിക കഴിക്കണം

ഇക്കാലത്ത് മുതിർന്നവരില്‍ ഭൂരിഭാഗം പേരും ബി .പി അഥവാ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവരാണ്. സ്ഥിരമായി ഗുളിക കഴിച്ചിട്ടും ബി.പിയില്‍ കാര്യമായ മാറ്റമില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കപ്പെടുന്നത് മരുന്ന് കഴിച്ചതുകൊണ്ട് മാത്രമല്ല, എല്ലാ ദിവസവും ഒരേ സമയം കഴിക്കുന്നത് പ്രധാനമാണെന്ന് മിക്കവർക്കും അറിയില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രക്തക്കുഴലുകള്‍ വിശ്രമിക്കുക, ഹൃദയമിടിപ്പ് കുറയ്ക്കുക, അല്ലെങ്കില്‍ ശരീരത്തില്‍ അധിക ദ്രാവകം നിലനിർത്തുന്നത് തടയുക എന്നിങ്ങനെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചാണ് രക്തസമ്മർദ്ദ ഗുളിക പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഒരേ സമയം സ്ഥിരമായി മരുന്ന് കഴിക്കുമ്പോള്‍, അത് രക്ത പ്രവാഹത്തില്‍ മരുന്നിന്‍റെ സ്ഥിരമായ സാന്ദ്രത നിലനിർത്തുന്നു. മാത്രമല്ല, രക്തസമ്മർദത്തില്‍ തുടർച്ചയായ നിയന്ത്രണം ഉറപ്പാക്കുകയും ഏറ്റക്കുറച്ചിലുകള്‍ തടയുകയും ചെയ്യുന്നു. എന്നാല്‍, ദിവസും പല സമയങ്ങളിലാണ് ബി.പിയുടെ ഗുളിക കഴിക്കുന്നതെങ്കില്‍ ഈ ഫലം ലഭിക്കില്ല. മാത്രമല്ല, അനിയന്ത്രിത ഹൈപ്പർടെൻഷന്‍റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഗുളിക കഴിക്കാതിരുന്നാല്‍ ഇതിലും വലിയ ദോഷമാണുണ്ടാകുക. മരുന്ന് കഴിക്കാതിരുന്നാല്‍ രക്താതിമർദ്ദം വീണ്ടും താളംതെറ്റും. രക്തസമ്മർദ്ദം ഗണ്യമായി ഉയർന്നേക്കാം. ഇത് ഹൃദയത്തിലും ധമനികളിലും അധിക സമ്മർദ്ദം ചെലുത്തും. ഹൃദയാഘാതത്തനും, സ്ട്രോക്കിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.