ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച;സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ

നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ കാര്യത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് സംസ്ഥാനസര്‍ക്കാര്‍ കൂടിയാണെങ്കില്‍ ഇതില്‍ അവര്‍ക്ക് കൂടി ഉത്തരവാദിത്വമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്ര സ്ഥലത്താണ് റീല്‍ എടുത്തതെന്നും, തകര്‍ന്നുവീഴുമ്പോള്‍ തള്ളിപ്പറഞ്ഞാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂരിയാട് ദേശീയപാത തകര്‍ന്നപ്പോള്‍ ലോകസഭയില്‍ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയര്‍മാന്‍ കെ സി വേണുഗോപാലാണ് യോഗം വിളിച്ച് ഉത്തരവാദികളായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ട്രാക്ടര്‍മാരെ അയോഗ്യരാക്കണമെന്നും തീരുമാനമെടുത്തു. ഇക്കാര്യത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണ്. എന്‍ എച്ചിന്റെ എഞ്ചിനീയര്‍മാരെ നിയന്ത്രിക്കുന്നതും അവര്‍ക്ക് ശമ്പളം കൊടുക്കുന്നതും കേരള സര്‍ക്കാരാണ്. കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ തന്നെയാണ് ഇവരുള്ളത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. ഇത്തരത്തില്‍ ദേശീയപാത തകരുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. വലിയ തുകക്ക് കോണ്‍ട്രാക്ട് എടുക്കുന്നയാളുകള്‍ സബ് കോണ്‍ട്രാക്ട് കൊടുക്കുന്നത് പകുതി തുകക്കാണ്. ഇതില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ കൂടുതല്‍ ഉന്നതന്മാര്‍ കുടുങ്ങാനുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. സ്വര്‍ണകൊള്ളയില്‍ അറസ്റ്റിലായ പത്മകുമാറിനെയും വാസുവിനെയും സി പി എം നേതാക്കള്‍ ഭയപ്പെടുകയാണ്. പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ അവര്‍ സത്യം പറയും. കൂടുതല്‍ ഉത്തരവാദികളായ മുതിര്‍ന്ന നേതാക്കന്മാരുടെ പങ്കാളിത്തെ കുറിച്ച് അവര്‍ തുറന്നുപറയും. അതുകൊണ്ട് ശബരിമലയിലെ സ്വര്‍ണം കട്ടെടുത്തവരെ ഭരണത്തില്‍ പൊതിഞ്ഞു സംരക്ഷിക്കുകയാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍, അഴിമതി, മോഷണം അത് പിടിക്കപ്പെടും. ജനങ്ങളുടെ കോടതിയില്‍ അവര്‍ക്കെതിരായ വിധി പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ കാലാവധി കഴിഞ്ഞ വായ്പകൾക്കും റിക്കവറിക്ക് വിധേയമായ വായ്പകൾക്കും ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. മാർച്ച് അഞ്ച് വരെ നടക്കുന്ന പദ്ധതിയിൽ 100 ശതമാനം പിഴപ്പലിശ ഒഴിവാക്കി

ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത സംഭരണം: നിയമ നടപടി സ്വീകരിക്കും

പാർപ്പിട മേഖലകളിലും പരിസരങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ അനധികൃതമായി സംഭരിക്കുന്നത് കർശനമായി നിരോധിച്ചതന്നെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. നിയമപരമായി മുൻകരുതലുകൾ പാലിക്കാതെയും അപകടകരവും അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഗ്യാസ് ഏജൻസികൾക്കെതിരെ നിയമ

ഡയാലിസിസ് ടെക്നിഷ്യൻ നിയമനം

പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിലേക്ക് താത്കാലിക ഡയാലിസിസ് ടെക്നിഷ്യൻ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്നിഷ്യൻ കോഴ്‌സിൽ ഡിപ്ലോമയും കേരളം പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന അമൃദിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായ സർക്കാർ സർവീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പിൽ നിന്നോ ഗസറ്റഡ് റാങ്കിൽ കുറയാത്ത

മൃഗക്ഷേമ പ്രവർത്തനത്തിനുള്ള ജില്ലാതല അവാർഡ്: അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മൃഗക്ഷേമ പ്രവർത്തനത്തിനുള്ള ജില്ലാതല അവാർഡിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയാണ് അവാർഡ് തുക. അപേക്ഷ ജനുവരി 27 നകം കൽപ്പറ്റ മുണ്ടേരി റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ്

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന വിധത്തിലുള്ള ക്രമീകരണമാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.