2023 -2024 വർഷത്തെ സ്വരാജ് പുരസ്‌കാരം പ്രഖ്യാപിച്ചു. ജില്ലാ തലത്തിൽ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം മീനങ്ങാടിയും രണ്ടാം സ്ഥാനം വൈത്തിരിയും കരസ്ഥമാക്കി. തുടർച്ചായി നാലാം തവണയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഈ നേട്ടം കരസ്ഥമാക്കുന്നത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കുള്ള മഹാത്മ പുരസ്‌കാരം ജില്ലയിൽ ഒന്നാം സ്ഥാനം എടവക ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം മീനങ്ങാടി ഗ്രാമപഞ്ചായത്തും നേടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.