അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകള്‍. മാര്‍ച്ച് രണ്ടാം വാരം മുതല്‍ പണിമുടക്കിയുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ലോറി ഉടമകളുടെ സംഘടനയും സംയുക്ത ട്രേഡ് യൂണിയന്‍ സംഘടനകളും അറിയിച്ചു. ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ലോറികളുടെ മിനിമം വാടക, കിലോമീറ്റര്‍ വാടക, ഹാള്‍ട്ടിങ് വാടക എന്നിവ സംബന്ധിച്ചുള്ള കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, ചരക്ക് വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്ന അട്ടിക്കൂലിമറിക്കൂലി, കെട്ടുപൈസ എന്നിവ നിര്‍ത്തലാക്കുക, ഓവര്‍ലോഡ്, ഓവര്‍ഹൈറ്റ് ലോഡ് എന്നിവ നിയന്ത്രിക്കുക, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുക, ടിപ്പര്‍ ലോറികള്‍ക്ക് ഏര്‍പെടുത്തിയിട്ടുള്ള സമയനിയന്ത്രണം എടുത്തുകളയുക തുടങ്ങിയവ ആവശ്യങ്ങളാണ് ലോറി ഉടമകള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിട്ടുള്ളത്.

എന്തുകൊണ്ട് എപ്പോഴും സഞ്ജു? തഴയപ്പെട്ട കാരണമാണ് വിചിത്രം
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പറായി. ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറലും.