നിങ്ങൾക്കും കോടീശ്വരൻ ആകാമോ? ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കൂ…

സാമ്ബത്തികമായി വളരുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലർക്കും ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുന്നില്ല.ഏതൊരു വ്യക്തിക്കും തങ്ങളുടെ സാമ്ബത്തിക നില ഉയർത്താൻ സാധിക്കും. പക്ഷേ അതിന് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരിക്കണം. നിങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്താല്‍ അനാവശ്യ സാമ്ബത്തിക സമ്മർദ്ദം ഒഴിവാക്കാൻ കഴിയും. നിങ്ങളുടെ വരുമാനത്തില്‍ നിന്ന് ഒരു ശതമാനം നിക്ഷേപങ്ങളിലേക്ക് മാറ്റുകയും ഉയർന്ന പലിശയുള്ള വായ്പകളില്‍ അകപ്പെടാതിരിക്കുകയും ചെയ്യുക.

ദിവസേനയുള്ള സാമ്ബത്തിക ചെലവുകള്‍ക്കായി കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കിയാല്‍ അപ്രതീക്ഷിത പ്രതിസന്ധികള്‍ വരുമ്ബോള്‍ പണത്തിനായി മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല. സാമ്ബത്തിക നേട്ടങ്ങള്‍ ഉറപ്പാക്കുന്നതിനായി ഈ മികച്ച 5 നിയമങ്ങള്‍ പരിശോധിക്കുക. സാമ്ബത്തിക സുരക്ഷയും പണത്തിന്റെ സമ്മർദ്ദമില്ലാത്തതുമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ഈ 5 മാർഗങ്ങള്‍ സ്വീകരിക്കാം.

1. വരുമാനത്തിനേക്കാള്‍ കുറച്ച്‌ മാത്രം ചെലവഴിക്കുക

നിങ്ങള്‍ സമ്ബാദിക്കുന്നതിനേക്കാള്‍ കുറച്ച്‌ മാത്രം ചെലവഴിക്കുക. അതായത് നിങ്ങള്‍ സമ്ബാദിക്കുന്ന മുഴുവൻ പണവും ഒറ്റയടിക്ക് ഉപയോഗിക്കരുത്. നിങ്ങളുടെ ഒരു മാസത്തെ ശമ്ബളം 20,000 രൂപയാണെങ്കില്‍ 15,000 രൂപയോ 18,000 രൂപയോ മാത്രം ചെലവഴിക്കാൻ ശ്രമിക്കുക. ബാക്കിയുള്ള തുക നിക്ഷേപങ്ങളിലേക്ക് മാറ്റുക.

നിങ്ങളുടെ വരവ് തുക മുഴുവനായും ചെലവഴിച്ചാല്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും പണത്തിൻ്റെ കുറവ് അനുഭവപ്പെടും. മാത്രമല്ല ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ വിവിധ വായ്പകളെയോ ക്രെഡിറ്റ് കാർഡുകളെയോ ആശ്രയിക്കേണ്ടി വന്നേക്കാം. ഒരുപക്ഷേ ശമ്ബളം വരുമ്ബോള്‍ ഓരോ മാസവും നിങ്ങള്‍ കുറച്ച്‌ മാത്രം ചെലവഴിച്ചാല്‍ അപ്രതീക്ഷിത ചെലവുകള്‍ക്കും ഭാവി ലക്ഷ്യങ്ങള്‍ക്കുമായി പണം ലാഭിക്കാൻ സാധിക്കും. ഈ ശീലം നിങ്ങളുടെ സാമ്ബത്തിക സുരക്ഷ ഉറപ്പാക്കുന്നു.

2. സ്ഥിരമായി നിക്ഷേപിക്കുക

ഓരോ മാസവും ശമ്ബളം വരുമ്ബോള്‍ നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റുക. ഇത് സ്ഥിരമായി ചെയ്യുക. ഇത്തരത്തില്‍ സ്ഥിരമായി നിക്ഷേപിച്ചാല്‍ ദീർഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ തുക വളരും. എത്ര ചെറിയ ശമ്ബളമാണെങ്കിലും അതില്‍ നിന്ന് ഒരു ഭാഗം നിക്ഷേപത്തിലേക്ക് നിർബന്ധമായും മാറ്റുക.

അതായത് നിങ്ങള്‍ 30,000 രൂപ ശമ്ബളം വാങ്ങുന്ന വ്യക്തിയാണെങ്കില്‍ 3,000 മുതല്‍ 5,000 രൂപ വരെ നിക്ഷേപങ്ങളില്‍ ഇൻവെസ്റ്റ് ചെയ്യുക. ദീർഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിച്ച്‌ പലിശയിനത്തില്‍ വലിയ നേട്ടം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപങ്ങളിലും, മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കുക. നിങ്ങളുടെ പണം വളരും.

3. ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുക

എമർജൻസി ഫണ്ട് എന്നാല്‍ അപ്രതീക്ഷിതമായി വരുന്ന ചെലവുകള്‍ക്ക് വേണ്ടി ഉപയോഗിക്കാനാണ്. ഒട്ടും പ്രതീക്ഷിക്കാതെ പ്രതിസന്ധികള്‍ വരുമ്ബോള്‍ എമർജൻസി ഫണ്ട് നിങ്ങളെ സഹായിക്കും. 3 മുതല്‍ 6 മാസത്തെ ജീവിതച്ചെലവുകള്‍ക്കായി ഒരു നിശ്ചിത തുക ലാഭിക്കാൻ ശ്രമിക്കണം. പരമാവധി 1 ലക്ഷം വരെയെങ്കിലും ഇത്തരം പണം ലാഭിക്കുക. ഈ പണം ഒരു സേവിംഗ്സ് അക്കൗണ്ടിലോ മറ്റോ സൂക്ഷിക്കുക. അതിനാല്‍ പെട്ടെന്നുള്ള സാമ്ബത്തിക പ്രതിസന്ധികളില്‍ പണം നിങ്ങളുടെ വിരല്‍ തുമ്ബില്‍ തന്നെയുണ്ടാവും.

4. ഒന്നിലധികം വരുമാന മാർഗങ്ങള്‍ ഉറപ്പാക്കുക

ഒരു ജോലിയില്‍ മാത്രം ഒതുങ്ങാതെ പണം സമ്ബാദിക്കാൻ ഒന്നിലധികം മാർഗങ്ങള്‍ സ്വീകരിക്കുക. ഏതെങ്കിലും ഒരു വരുമാനം നിലച്ചാല്‍ മറ്റൊരു വരുമാനത്തിലൂടെ സാമ്ബത്തികം ഉണ്ടായിരിക്കും. വ്യത്യസ്ത വരുമാന സ്രോതസ്സുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എപ്പോഴും സാമ്ബത്തിക പരിരക്ഷയുണ്ടായിരിക്കും. മാത്രമല്ല ഇത് നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

5. ഉയർന്ന പലിശയുള്ള വായ്പകള്‍ എടുക്കാതിരിക്കൂ..

ക്രെഡിറ്റ് കാർഡുകളോ ഇൻസ്റ്റന്റ് ഓണ്‍ലൈൻ ലോണുകളോ പോലുള്ള ഉയർന്ന പലിശ വരുന്ന വായ്പകളെ സമീപിക്കരുത്. വായ്പയായി വാങ്ങുന്ന തുകയേക്കാള്‍ ഇരട്ടിയിലധികം നിങ്ങള്‍ തിരിച്ചടയ്ക്കേണ്ടി വരും. അത് നിങ്ങളെ സാമ്ബത്തികമായി തളർത്തും. അതിനാല്‍ ഒരു സാമ്ബത്തിക ലക്ഷ്യം മുന്നില്‍ വെച്ച്‌ പണം ലാഭിച്ചാല്‍ വായ്പകള്‍ എടുക്കാതെ രക്ഷ നേടാം.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.