കൽപ്പറ്റ : യുവാക്കളിലും യുവതികളിലും വിദ്യാർത്ഥികളിലും വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അത് ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയുള്ള ശക്തമായ നടപടികൾ പോലീസ് ഡിപ്പാർട്ട്മെന്റ് എക്സൈസ് ഡിപ്പാർട്ട്മെന്റ് നടത്തണമെന്നും ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിങ്ങിന്റെ പ്രവർത്തകർ ഉണ്ടാവുമെന്നും ഇതിനാവശ്യമായ എന്ത് സഹായങ്ങൾ ആർക്കുവേണമെങ്കിലും നൽകുന്നതിനുവേണ്ടി യൂത്ത് സജ്ജമാണെന്നും ഇത്തരം വ്യാപാരങ്ങളിൽ ഏർപ്പെടുന്ന കണ്ണികളെ കണ്ടെത്തി ഇതിന്റെ വ്യാപകമായ വിതരണ ശൃംഖല ഇല്ലാതാക്കാനും വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളിലും യൂത്ത് വിംഗ് ജില്ലയിൽ പോലീസ് ഡിപ്പാർട്ട്മെന്റിനെയും എക്സൈസ് ഡിപ്പാർട്ട്മെന്റിനെയും സഹായിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് മുനീർ നെടുങ്കരണ, ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് എക്സൽ, ജില്ല ട്രഷറർ റോബി ചാക്കോ, റെജിലാസ് കാവുംമന്ദം,ഷൈജൽ കൽപ്പറ്റ, യൂനുസ് പനമരം, ഫൈസൽ മീനങ്ങാടി, അൻവർ നോവ, സലാം പറോൾ, മുത്തലിബ് ലിച്ചി എന്നിവർ സംസാരിച്ചു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ