എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ, വെണ്ട, വഴുതന, പച്ചമുളക് , ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ജൈവകൃഷി പ്രോൽസാഹിപ്പിക്കുക, വിഷരഹിത പച്ചക്കറികളുടെ ഉപയോഗം വ്യാപകമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കിയത്. പി ടി എ പ്രസിഡൻ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ , അമൃത വിജയൻ , ആർ കീർത്തി എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







