നടവയൽ: തിരുവനന്തപുരത്ത് നടന്ന അറുപത്തിയേഴാമത് സംസ്ഥാനകളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജുനിയർ ഗേൾസ് ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ. നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കോയിക്കാട്ടിൽ സാബു അബ്രാഹാമി ന്റേയും ബിജിയുടേയും മകളാണ്. നടവയൽ ജി.ജി കളരി സംഘത്തിലെ ജോസ് ഗുരുക്കൾ, കുട്ടികൃഷ്‌ണൻ ഗുരുക്കൾ എന്നിവരുടെ ശിക്ഷണത്തി ലായിരുന്നു പരിശീലനം.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







