ജനവിധി നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ ഏട്ട് മുതല്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ(ഡിസംബര്‍ 13) രാവിലെ ഏട്ട് മുതല്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ബ്ലോക്ക്തല വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പഞ്ചായത്തുകളുടെയും നഗരസഭകളുടേത് അതത് നഗരസഭാതലത്തിലുമാണ് വോട്ട് എണ്ണുന്നത്. ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ എണ്ണും.

ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ അതത് ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ സജ്ജമാക്കിയ കേന്ദ്രത്തിലായിരിക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണി തുടങ്ങുക. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളില്‍ നിന്നും ടേബിളുകളിലേക്ക് എത്തിക്കുക.

വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകളില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ പുറത്തെടുക്കുന്നത്. ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് എത്തിക്കും. വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമാണ് മെഷീനുകള്‍ ഓരോ കൗണ്ടിംഗ് ടേബിളിലേക്കും എത്തിക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെയായിരിക്കും എണ്ണുക. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലെയും വോട്ടെണ്ണുക.

സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ ടേബിളിള്‍ വെയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീല്, സ്‌പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ യഥാക്രമം ബ്ലോക്ക്- ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും വോട്ടുവിവരം ലഭിക്കും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം തത്സമയം രേഖപ്പെടുത്തി കൗണ്ടിങ് സൂപ്പര്‍വൈസര്‍ വരണാധികാരിക്ക് നല്‍കും.

ഓരോ വാര്‍ഡിലെയും പോസ്റ്റല്‍ ബാലറ്റ് ഫലം എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് വരണാധികാരി ഫലപ്രഖ്യാപനം നടത്തും. വോട്ട്, വോട്ടെണ്ണല്‍ ദിനത്തില്‍ ലീഡ് നില, ഫലം എന്നിവ തത്സമയം ട്രെന്‍ഡ് പ്ലാറ്റ്‌ഫോമില്‍ അറിയാന്‍ കഴിയും. വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് – മാനന്തവാടി സെന്റ് പാട്രിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത് – സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്
കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് – കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍
പനമരം ബ്ലോക്ക്പഞ്ചായത്ത്- പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

കല്‍പ്പറ്റ നഗരസഭ – കല്‍പ്പറ്റ എസ്.ഡി.എം എല്‍.പി സ്‌കൂള്‍
മാനന്തവാടി നഗരസഭ – മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
സുല്‍ത്താന്‍ ബത്തേരി നഗരസഭ – സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍

തദ്ദേശ തെരഞ്ഞെടുപ്പ്-2025:
ജില്ലയില്‍ 78.29 പോളിങ് ശതമാനം

ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 78.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ 6,47,378 വോട്ടര്‍മാരില്‍ ആകെ 5,06,823 പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ഇതില്‍ 2,62,955 (78.65%) സ്ത്രീ വോട്ടര്‍മാരും 2,43,865 (77.90%) പുരുഷ വോട്ടര്‍മാരുമാണുള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 3 (37.5%) ശതമാനവും വോട്ട് ചെയ്തു.

ബ്ലോക്ക്പഞ്ചായത്ത് അടിസ്ഥാനത്തിലെ പോളിങ് ശതമാനം

1. മാനന്തവാടി – 78.78
2. സുല്‍ത്താന്‍ ബത്തേരി – 79.37
3. കല്‍പ്പറ്റ – 80.14
4. പനമരം – 75.21

നഗരസഭാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം

1. കല്‍പ്പറ്റ – 77.26
2. മാനന്തവാടി – 78.68
3. സുല്‍ത്താന്‍ ബത്തേരി – 77.48

ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ശതമാനം

1. അമ്പലവയല്‍ – 79.28
2. എടവക – 78.68
3. കണിയാമ്പറ്റ – 79.48
4. കോട്ടത്തറ – 84.94
5. മീനങ്ങാടി – 78.10
6. മേപ്പാടി – 77.12
7. മുള്ളന്‍കൊല്ലി – 70.95
8. മൂപ്പൈനാട് – 80.87
9. മുട്ടില്‍ – 80.92
10. നെന്മേനി – 78.78
11. നൂല്‍പ്പുഴ – 82.27
12. പടിഞ്ഞാറത്തറ – 78.20
13. പനമരം – 77.21
14. പൂതാടി – 74.05
15. പൊഴുതന – 79.54
16. പുല്‍പ്പള്ളി – 73.21
17. തരിയോട് – 80.17
18. തവിഞ്ഞാല്‍ – 77.90
19. തിരുനെല്ലി – 82.05
20. തൊണ്ടര്‍നാട് – 79.31
21. വെള്ളമുണ്ട – 77.26
22. വെങ്ങപ്പള്ളി – 82.95
23. വൈത്തിരി – 81.08

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.