മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ കണ്‍ട്രോളര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഡെവലപ്‌മെന്റില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ 19 വരെ നടക്കുന്ന സെപം 2025 ശില്‍പശാലയില്‍ ദേശീയതലത്തിലെ അധ്യാപകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.gcmananthavady.ac.in ല്‍ ലഭ്യമാണ്. ഫോണ്‍- 04936 240351.

സൗജന്യ തയ്യല്‍ പരിശീലനം
പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 17 ന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 50 നും ഇടയില്‍ പ്രായമുള്ള തൊഴിൽരഹിതരായ വനിതകള്‍ക്കാണ് അവസരം.







