നിങ്ങൾ പ്രവാസികള്‍ ഇത് മറക്കരുത്; അറിയാതെ ചെയ്യുന്ന ചെറിയൊരു സഹായം, നിങ്ങൾക്ക് ഒരു കുരുക്കാവും

ഗള്‍ഫ് നാടുകളിലെത്തുന്ന മലയാളി ചെറുപ്പക്കാരും അറിഞ്ഞോ അറിയാതെയോ ലഹരിയുടെ വലകളില്‍ പെട്ടു പോകുന്നുണ്ട്.

അതിഗുരുതരമായ പ്രത്യാഘാതമാണ് കാത്തിരിക്കുന്നതെന്നറിയാതെയാണ് പലരും ഇതില്‍പ്പെടുന്നത്. അതും ചെറുപ്പക്കാർ.

കൂട്ടുകാരൻ പലഹാരമെന്നു പറഞ്ഞു തന്നയച്ചത്, നാട്ടില്‍ നിന്ന് വരുമ്ബോള്‍ മറ്റൊരാളെ സഹായിക്കാൻ വേണ്ടി വാങ്ങിവെച്ചത്, അറിയാതെ പെട്ടുപോയത് എന്നിങ്ങനെ പല രീതിയിലാണ് ആളുകള്‍ ഇവിടെ ലഹരിമരുന്ന് കേസുകളില്‍ കുടുങ്ങുന്നത്. പറഞ്ഞത് തെളിയിക്കാനായില്ലെങ്കില്‍ വെറും വാക്കുകളോ ഒഴിവ് കഴിവുകളോ ഗള്‍ഫ് നാടുകളിലെ നിയമസംവിധാനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോവില്ല. അത്രയും ശക്തവും പഴുതടച്ചതുമാണ് നടപടികള്‍. അതേസമയം അപൂർവ്വം കേസുകള്‍ മറ്റുള്ളവരുടെ ചതിയില്‍ പെടുന്നവരുമുണ്ട്.

നിയമസഹായം നല്‍കുന്നവർക്ക് മുന്നിലും പൊതുപ്രവർത്തകർക്ക് മുന്നിലും ചെറുപ്പക്കാർ ചെന്നുപെടുന്ന മയക്കുമരുന്ന് കേസുകള്‍ കൂടുന്നുവെന്നാണ് അനുഭവം. അപ്രതീക്ഷിതമായി പരിശോധനകളില്‍ പിടിക്കപ്പെടുന്നവരുമുണ്ട്. ഉപയോഗത്തിന് മാത്രമായി പിടിക്കപ്പെടുന്നവർക്ക് വില്‍പ്പനക്കാരുടെയത്ര കടുത്ത ശിക്ഷ ലഭിക്കില്ലെങ്കിലും ഭാവി തുലാസിലാകാൻ ഇതുമതി.

നാടുകടത്തുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍. മയക്കുമരുന്നിനെതിരെ അതിശക്തമായ നടപടികളാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടത്തുന്നത്. അത് മയക്കുമരുന്നിന്റെ വിപത്ത് തിരിച്ചറിഞ്ഞാണ്. ഓർക്കുക, തിരുത്താൻ അവസരമുണ്ട്. പക്ഷെ പിടിക്കപ്പെട്ടാല്‍ നിയമത്തിന്‍റെ വഴി കടുപ്പമുള്ളതാകും.

മയക്കുമരുന്ന് കേസുകളില്‍ സാമൂഹിക പ്രവർത്തകർക്കായാലും ഇടപെടാൻ പരിമിതകളുണ്ട്. അതിന് പ്രധാന കാരണം അന്വേഷണത്തിന്റെയും നടപടികളുടെയും ഗൗരവമാണ്. അതുകൊണ്ട് മറ്റുള്ളവരാല്‍ ചതിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. നാട്ടില്‍ നിന്ന് ചില മരുന്നുകള്‍ കൊണ്ടു വരുന്നതില്‍ പോലും അതീവജാഗ്രതയും മുൻകൂട്ടി അനുമതിയും വേണം. അതിലുപരി ലഹരിയുടെ പിടിയില്‍ പെടാതിരിക്കുക. പ്രവാസ ലോകത്ത് മലയാളിയുടെ സല്‍പ്പേര് കാലങ്ങളായി മുൻപേ കടന്നുപോയവർ അത്യധ്വാനം ചെയ്തുണ്ടാക്കിയതാണ്. ആ സല്‍പ്പേര് ഭാവിയില്‍ വരുന്നവർക്ക് വേണ്ടി കൂടി കരുതി വെക്കേണ്ടതും കൈമാറേണ്ടതുമുണ്ട്

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.