കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കര്‍ഷക തൊഴിലാളികള്‍ക്ക് രണ്ടാം ഗഡു ആനുകൂല്യം വിതരണം ചെയ്യും. 2022-23, 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം ഗഡു ലഭിച്ച തൊഴിലാളികള്‍ക്ക് ഏപ്രില്‍ രണ്ടാമത്തെ ആഴ്ച മുതല്‍ രണ്ടാം ഗഡു വിതരണം ചെയ്യും. ആദ്യഗഡു കൈപ്പറ്റിയ തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ തൊഴിലാളികളുടെ നോമിനി മരണ സര്‍ട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,നോമിനിയുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ്രജ കിഴക്കയില്‍ അറിയിച്ചു.ഫോണ്‍- 04936 204602

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍