അതിഥി സംസ്ഥാന തൊഴിലാളികളുടെ രേഖകളിൽ കൃത്യതയില്ല

* സംസ്ഥാനത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വർദ്ധിക്കുമ്പോഴും അതാത് പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ വിവരശേഖരണത്തില്‍ കൃത്യതയില്ല. കൃത്യമായ വിവരശേഖരണത്തിനായുള്ള തീവ്രയജ്ഞവുമായി തൊഴില്‍ വകുപ്പ് 2013 മുതല്‍ രംഗത്തുണ്ടെങ്കിലും അതിഥി പോർട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികള്‍ ഇപ്പോഴും പൂർത്തിയായിട്ടില്ല. കരാറുകാർ, തൊഴിലുടമകള്‍ എന്നിവർ കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതാണ് കാരണമെന്നാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അതിഥി സംസ്ഥാന തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവർത്തിക്കണമെന്ന് തൊഴില്‍വകുപ്പ് നിർദേശിച്ചിരുന്നു. ആവശ്യമെങ്കില്‍ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷൻ നടപടികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്നായിരുന്നു തൊഴില്‍വകുപ്പ് മന്ത്രി നല്‍കിയ നിർദ്ദേശം. എന്നാല്‍ മന്ത്രിയുടെ നിർദ്ദേശം ഉദ്യോഗസ്ഥ തലത്തില്‍ വേണ്ടത്ര ഏശിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വർക്ക് സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും ആവശ്യമായ സൗകര്യമൊരുക്കി രജിസ്‌ട്രേഷൻ നടപടികള്‍ ഊർജ്ജിതമാക്കണമെന്ന നിർദേശം ലക്ഷ്യം കണ്ടില്ല. കാസർഗോഡ് ജില്ലയില്‍ ഇതുവരെ 12000-ഓളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാസർഗോഡ്, ഹോസ്ദുർഗ് അസിസ്റ്റന്റ് ലേബർ ഓഫീസർമാർ, രജിസ്ട്രേഷനായി നിയോഗിച്ച ഏജൻസിയായ ചിയാക് എന്നിവരാണ് രജിസ്ട്രേഷൻ നടത്തുന്നത്. ലേബർ ഓഫീസുകള്‍ വഴി ആറായിരത്തോളം രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല്‍ ജില്ലയില്‍ ഇതിലും എത്രയോ ഇരട്ടി അതിഥി സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. നിരോധിത പുകയില ഉല്പന്നങ്ങള്‍ മുതല്‍ മയക്കുമരുന്ന് കടത്തു വരെ നടത്തുന്നതില്‍ ഒരുവിഭാഗം അതിഥി സംസ്ഥാനത്തു നിന്ന് എത്തുന്നവരാണെന്ന് എക്സൈസ് വകുപ്പിന്റെ കണക്ക് സൂചിപ്പിക്കുന്നു. നുഴഞ്ഞുകയറ്റക്കാരെ സ്വീകരിക്കാൻ ഏജൻസികളും അതിഥി സംസ്ഥാന തൊഴിലാളികളെ പൊതുവില്‍ ബംഗാളി എന്ന് പറയാറുണ്ടെങ്കിലും ഇവരില്‍ പലരും ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് നുഴഞ്ഞ് കയറിയവരാണ്. ഇങ്ങിനെ നുഴഞ്ഞ് കയറുന്നവരെ ബംഗാളില്‍ സ്വീകരിക്കാൻ പ്രത്യേക ഏജന്റുമാരുണ്ട്. ഇതേ ഏജന്റുമാരാണ് നുഴഞ്ഞ് കയറുന്നവർക്ക് വ്യാജ ആധാർ കാർഡും മറ്റ് രേഖകളും സംഘടിപ്പിച്ചു കൊടുത്ത് ഒരു മാസത്തോളം ബംഗാളില്‍ താമസിപ്പിച്ച്‌ പിന്നീട് കേരളത്തിലേക്ക് കയറ്റി വിടുന്നത്. കേരളത്തിലെത്തിയാലും ഇവരെ തൊഴില്‍ മേഖലകളിലേക്ക് പറഞ്ഞു വിടാൻ പ്രത്യേക ഏജന്റുമാരുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് സ്ഥലം വിട്ടു കഴിയുമ്പോഴാണ് ഇത്തരക്കാരെക്കുറിച്ച്‌ പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നത്. ഈ സമയംകൊണ്ട് ഇവർ തിരിച്ച്‌ ബംഗ്ലാദേശിലേക്ക് കടക്കാറാണ് പതിവ്.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.