വീട്ടില്‍ മണി പ്ലാന്റ് വളര്‍ത്തേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

പലതരം ഇൻഡോർ പ്ലാന്റുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും മണി പ്ലാന്റ് തന്നെ ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതില്ലാത്ത വീടുകള്‍ ഇന്ന് അപൂർവ്വമാണെന്ന് തന്നെ പറയേണ്ടിവരും. കാരണം മണി പ്ലാന്റിന് വീടിന് ശാന്തതയും സമാധാനവും ശുദ്ധവായുവും നല്‍കാൻ സാധിക്കും. കൂടാതെ നിരവധി സവിശേഷതകളാണ് ഇതിനുള്ളത്. വീട്ടില്‍ നിർബന്ധമായും ഒരു മണി പ്ലാന്റ് എങ്കിലും ഉണ്ടായിരിക്കണമെന്ന് പറയുന്നതിന്റെ 3 പ്രധാന കാരണങ്ങള്‍ ഇതാണ്.

വായുവിനെ ശുദ്ധീകരിക്കുന്നു

വീടിനുള്ളില്‍ നിങ്ങള്‍ക്ക് ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം ശുദ്ധമായ വായുവിന്റെ കുറവാണെന്ന് മനസ്സിലാക്കാം. അതിനാല്‍ തന്നെ മണി പ്ലാന്റ് വളർത്തിയാല്‍, ഇത് ചുറ്റുപാടുമുള്ള വിഷാംശമായ ഫോർമല്‍ഡിഹൈഡ്, ബെൻസീൻ, കാർബണ്‍ മോണോക്സൈഡ് എന്നിവയെ ഇല്ലാതാക്കുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മണി പ്ലാന്റ് ഒരു എയർ ഫില്‍റ്ററാണെന്ന് പറയാൻ സാധിക്കും.

കുറഞ്ഞ പരിപാലനം
നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് ചെടികള്‍ വളർത്തുന്നുണ്ടെങ്കില്‍ അതിനനുസരിച്ചുള്ള പരിപാലനം അത്യാവശ്യമാണെന്നത്. ഇല്ലെങ്കില്‍ ചെടികള്‍ വാടി പോകാനും ഇല്ലാതാവാനുമൊക്കെ സാധ്യതയുണ്ട്. എന്നാല്‍ മണി പ്ലാന്റുകള്‍ നേരെ തിരിച്ചാണ്. ഇതിന് കൂടുതല്‍ പരിപാലനത്തിന്റെ ആവശ്യം വരുന്നില്ല. നേരിട്ടല്ലാത്ത ചെറിയ തോതിലുള്ള വെളിച്ചവും വളരെ കുറച്ച്‌ വെള്ളവും മാത്രമാണ് മണി പ്ലാന്റിന് ആവശ്യം.

സ്‌ട്രെസ് കുറയ്ക്കുന്നു

പലരും പ്രകൃതിയിലേക്ക് ചേർന്നാണ് മാനസിക സമ്മർദ്ദം കുറയ്ക്കുന്നത്. ചിലർ പ്രകൃതി ഭംഗി ആസ്വദിക്കാൻ വേണ്ടി യാത്രകള്‍ പോകാറുണ്ട്. എന്നാല്‍ വീട്ടിനുള്ളില്‍ തന്നെ പച്ചപ്പ് നിറച്ചാല്‍ അത് നിങ്ങളുടെ നല്ല മനസികാവസ്ഥയ്ക്ക് കാരണമാകുന്നു. പച്ചപ്പിനാല്‍ ചുറ്റപ്പെട്ടാല്‍ അത് നിങ്ങളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ വീട്ടിനുള്ളില്‍ തന്നെ സ്ട്രെസ് കുറയ്ക്കാൻ വളർത്തുന്ന ഒന്നാണ് മണി പ്ലാന്റ്.

രാഹുലിന്‍റെ അറസ്റ്റ് ഉടനില്ല, പതിനൊന്നാം ദിനവും ഒളിവിൽ; തുടർനീക്കം യുവതിയുടെ മൊഴിയെടുത്ത ശേഷം

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പതിനൊന്നം ദിനവും ഒളിവിൽ തുടരുന്നു. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ.

കോട്ടത്തറയിൽ യുഡിഎഫ് ചരിത്രവിജയം നേടും

വെണ്ണിയോട്:കോട്ടത്തറ പഞ്ചായത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.കോട്ടത്തറ പഞ്ചായത്തിൽ യു ഡി എഫ് ഭരണസമിതി ഇരുനൂറിലധികം റോഡുകളാണ് ഗതാഗത യോഗ്യമാക്കിയത് എം എൽ എ ഫണ്ട്, എം പി

സായുധ സേന പതാക ദിനം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സായുധ സേന പതാക ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. സൈനികരെയും, വിമുക്തഭടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ

അർപോറ: ഗോവയിലെ ക്ലബ്ബിൽ അഗ്നിബാധ. 23 പേർ കൊല്ലപ്പെട്ടു. ഗോവയിലെ അർപോറയിലെ നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. നോർത്ത് ഗോവയിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിർച്ച് ബൈ റോമിയോ

മദ്യത്തിൽ സയനൈഡ് കലർത്തി കൊലപാതകം; കുടുംബം ഹൈകോടതിയിലേക്ക്

മാനന്തവാടി: സുഹൃത്തിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മദ്യത്തിൽ സയനൈഡ് കലർത്തി മൂന്ന് നിരപരാധികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം നീതി തേടി കുടുംബം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിലവിലെ അന്വേഷണങ്ങളിലും കോടതിയിൽ നടക്കുന്ന വിചാരണയും സുതാര്യമല്ലാത്തതിനാൽ

പനമരം സ്കൂളിൽ വടംവലി ടീം രൂപീകരിച്ചു.

വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ പനമരം ഗവ. ഹൈസ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ വിമുക്തി വടംവലി സ്പോർട്സ് ടീം രൂപീകരിച്ച് ജേഴ്സികൾ കൈമാറി. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും ജില്ലാ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.