കൽപ്പറ്റ: മേപ്പാടിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.
മേപ്പാടി കാപ്പം കൊല്ലിയിൽ ബഡ്‌ജറ്റ് യൂസ്‌ഡ് കാർസ് എന്ന സ്ഥാപനത്തിൽ നിന്നും മാർച്ച് 15ന് പുലർച്ചെ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന കെ എൽ 12 എം 1007 എന്ന നമ്പറിലുള്ള യമഹ ആർ വൺ 5 ബൈക്ക് മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി മുഹമ്മദ് ഷിഫാനെ യാണ് മേപ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.യു ജയപ്രകാശിന്റെ നിർ ദ്ദേശപ്രകാരം എസ്.ഐ വി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്‌തത്. ഒന്നാം പ്രതി വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി മുതിരോത്ത് ഫസൽ താമരശ്ശേരി യിൽ മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്‌ത് ജയിലി ലാണ്. മോഷ്ടിച്ച ബൈക്ക് ഫസലിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. വൈത്തിരി, ചുണ്ട, മേപ്പാടി എന്നിവിടങ്ങളിലെ പത്തോളം സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ