തൃശിലേരി : കാട്ടിക്കുളം ചേലൂർ വട്ടപ്പാറയിൽ ബിജു വി.അർ-അമ്പിളി.എ ദമ്പതികളുടെ മകൻ അശ്വന്ത് വി.ബി എന്ന പതിനാറുകാരൻ മുടി ദാനം ചെയ്ത് മാതൃകയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിലെ വിദ്യാർത്ഥിയായ അശ്വന്ത് കഴിഞ്ഞ നാല് വർഷമായ് മുടി വളർത്തുകയാണ്. ക്വാൻസർ എന്ന രോഗം വന്നവർക്ക് അവരുടെ മുടി കൊഴിഞ്ഞുപോകുമെന്നും കൊഴിഞ്ഞ മുടിക്ക് പകരം കേശദാനം ചെയ്യുന്ന മുടി വെപ്പുമുടിയായ് രോഗികൾക്ക് നൽകാൻ പറ്റുമെന്നും അശ്വന്ത് സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്.
സ്ക്കൂളിലെ ഗ്രൂപ്പ്ഡാൻസിന് വേണ്ടിയാണ് മുടി വളർത്തിയത്. പിന്നീട് മൂന്ന് വർഷകാലം മുടി വെട്ടിയതേയില്ല. വരും വർഷത്തിലും മുടി വളർത്തി ദാനം ചെയ്യാൻ ശ്രമമി ക്കുമെന്ന് അശ്വത് പറഞ്ഞു.
ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് കേശം ഏറ്റുവാങ്ങി. പ്രിൻസിപ്പൽ സി.എസ്.ആഷിഖ്,
ഷിജി സിജിത്ത്,സരസ്വതി ജയിംസ്,സി.അർ. സുജല,
സുധീഷ് ചേലൂർ,ബൈജു അഗസ്റ്റിൻ, ഷീബ ചുണ്ടക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍